Advertisment

'കോഹ്ലി ലോക ക്രിക്കറ്റിലെ സൂപ്പർതാരമാണ്, ഇനി ആരെയാണ് നിങ്ങൾ ക്യാപ്റ്റനാക്കുക; രോഹിത്ത് ഫിറ്റല്ല, രാഹുലിന് മിടുക്കില്ല! ഇവരെല്ലാം കോഹ്ലിയുടെ രാജി കാത്തിരുന്നതു പോലുണ്ട്'-വിമര്‍ശിച്ച് മുന്‍ പാക് താരം

New Update

publive-image

Advertisment

ഇസ്ലാമാബാദ്: വിരാട് കോഹ്ലിയെക്കാള്‍ മികച്ച ഒരു ക്രിക്കറ്റര്‍ ഈ ലോകത്ത് ഇല്ലെന്ന് മുന്‍ പാക് താരം റാഷിദ് ലത്തീഫ്. ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം രാജിവയ്ക്കാനുള്ള തീരുമാനത്തോടെ കോഹ്‌ലി ബിസിസിഐയ്ക്ക്‌ ശക്തമായ തിരിച്ചടി നല്‍കിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ക്യാപ്റ്റൻ സ്ഥാനം ഒഴിവായതോടെ സ്വതന്ത്രമായി കളിക്കാൻ കോഹ്ലിക്കു കഴിയുമെന്ന് പറഞ്ഞ ലത്തീഫ്, ചില മികച്ച ഇന്നിങ്സുകളിലൂടെ കോഹ്ലി ബോർഡിന് മറുപടി നൽകുമെന്നും അഭിപ്രായപ്പെട്ടു. എന്നാല്‍ കോഹ്ലി ക്യാപ്റ്റന്‍സി രാജിവച്ചത് സംഭവിക്കാന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

''കോഹ്ലി ലോക ക്രിക്കറ്റിലെ സൂപ്പർതാരമാണ്. ഇനി ആരെയാണ് ക്യാപ്റ്റന്‍ ആക്കുക. രോഹിത് ഫിറ്റല്ല. കെ.എല്‍. രാഹുലിന് ക്യാപ്റ്റനാകാനുള്ള കഴിവില്ല. എനിക്ക് കളിക്കാരെ മനസ്സിലാക്കാൻ കഴിയില്ല. ഞാൻ എല്ലാവരുടെയും പ്രതികരണം കണ്ടു. രാഹുലും രോഹിതും കോഹ്ലിയുടെ രാജി അംഗീകരിച്ചു. കോലിയെ ഏറ്റവും മികച്ച കളിക്കാരനായി ഇപ്പോഴും പരിഗണിക്കുന്നുവെങ്കിൽ എങ്ങനെയാണ് അദ്ദേഹത്തിന്റെ രാജി സ്വീകരിക്കാൻ കഴിയുക?വിരാട് വിടവാങ്ങാൻ അവർ കാത്തിരിക്കുന്നത് പോലെയായിരുന്നു അത്,"– ലത്തീഫ് പറഞ്ഞു.

Advertisment