Advertisment

ഒരു ദിവസം കൂടി ലഭിച്ചിരുന്നെങ്കിൽ, ഒരു കോള്‍ കൂടി ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കില്‍'; സൈമണ്ട്‌സിന്റെ സഹോദരിയുടെ വികാരനിര്‍ഭരമായ കുറിപ്പ്

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

Advertisment

മുന്‍ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ആന്‍ഡ്രൂ സൈമണ്ട്‌സിന്റെ അകാല വിയോഗത്തിന്റെ ഞെട്ടലിലാണ് ഇപ്പോഴും ക്രിക്കറ്റ് ആരാധകര്‍. സൈമണ്ട്സിന്റെ അകാല വിയോഗത്തിന് ഇടയാക്കിയ കാർ അപകടം നടന്ന സ്ഥലത്ത് സഹോദരി ലൂയ്സി വച്ച ഒരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായി.

തന്റെ ഹൃദയം തകര്‍ന്നെന്നും സഹോദരനൊപ്പം ഒരു ദിവസം കൂടി ചിലവഴിക്കാനോ ഒരു ഫോണ്‍ കോള്‍ ചെയ്യാനോ എങ്കിലും കഴിഞ്ഞിരുന്നെങ്കിലെന്ന പ്രത്യാശയും ലൂയ്‌സി കുറിപ്പിൽ പങ്കുവച്ചു.

‘ഇത്ര വേഗം ഞങ്ങളെ വിട്ടു പിരിഞ്ഞുവോ, അന്ത്യവിശ്രമം കൊള്ളൂ ആൻഡ്രൂ, നമുക്ക് ഒരു ദിവസം കൂടി ലഭിച്ചിരുന്നെങ്കിൽ, ഒരു കോള്‍ കൂടി ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നു ഞാൻ ആഗ്രഹിച്ചു പോകുന്നു. എന്റെ ഹൃദയം തകർന്നിരിക്കുകയാണ്. താങ്കളോടുള്ള സ്നേഹം എല്ലായ്പ്പോഴുമുണ്ടാകും.’കുറിപ്പില്‍ ലൂയ്‌സി പറയുന്നു.

Advertisment