Advertisment

അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ ഇന്ത്യയെ ഹാര്‍ദ്ദിക് നയിക്കും; സഞ്ജുവും രാഹുല്‍ ത്രിപാഠിയും ടീമില്‍

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

Advertisment

മുംബൈ: അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ ഹാര്‍ദ്ദിക് പാണ്ഡ്യ ഇന്ത്യന്‍ ടീമിനെ നയിക്കും. ഭുവനേശ്വര്‍ കുമാറാണ് ഉപനായകന്‍. മലയാളി താരം സഞ്ജു സാംസണ്‍ ടീമിലിടം നേടി. രാഹുല്‍ ത്രിപാഠിയാണ് ടീമിലെ പുതുമുഖം.

ഇഷാന്‍ കിഷന്‍, റുതുരാജ് ഗെയ്ക്വാദ്, സൂര്യകുമാര്‍ യാദവ്, വെങ്കടേഷ് അയ്യര്‍, ദീപക് ഹൂഡ, ദിനേശ് കാര്‍ത്തിക്, യുസ്വേന്ദ്ര ചഹല്‍, അക്‌സര്‍ പട്ടേല്‍, ആര്‍ ബിഷ്‌ണോയ്, ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്‍, അര്‍ഷ്ദീപ് സിങ്, ഉമ്രാന്‍ മാലിക് എന്നിവരാണ് ടീമിലെ മറ്റു താരങ്ങള്‍. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര ജൂണ്‍ 26ന് ആരംഭിക്കും. 28നാണ് രണ്ടാമത്തെ മത്സരം.

 

Advertisment