Advertisment

500 നഷ്ടമായത് വെറും രണ്ട് റണ്‍സിന്! ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ സ്വന്തമാക്കി ഇംഗ്ലണ്ട്

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

Advertisment

ആംസ്‌റ്റെല്‍വീന്‍: ഏകദിന ക്രിക്കറ്റിലെ റെക്കോഡ് സ്‌കോര്‍ സ്വന്തമാക്കി ഇംഗ്ലണ്ട്. നെതര്‍ലന്‍ഡ്‌സിനെതിരേ ആംസ്‌റ്റെല്‍വീനിലെ വിആര്‍എ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 498 റണ്‍സാണ് ഇംഗ്ലണ്ട് നേടിയത്.

93 പന്തില്‍ നിന്ന് 122 റണ്‍സെടുത്ത ഓപ്പണര്‍ ഫിലിപ്പ് സാള്‍ട്ട്, 109 പന്തില്‍ നിന്ന് 125 റണ്‍സെടുത്ത ഡേവിഡ് മലാന്‍, വെറും 70 പന്തില്‍ നിന്ന് 162 റണ്‍സടിച്ച ജോസ് ബട്ട്‌ലര്‍, 22 പന്തില്‍ നിന്ന് 66 റണ്‍സടിച്ചുകൂട്ടിയ ലിയാം ലിവിങ്സ്റ്റണ്‍ എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് ഇംഗ്ലണ്ടിനെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്.

2018 ജൂണ്‍ 19-ന് നോട്ടിങ്ങാമില്‍ ഓസ്‌ട്രേലിയക്കെതിരേ ആറു വിക്കറ്റിന് 481 റണ്‍സ് നേടിയ തങ്ങളുടെ തന്നെ റെക്കോഡാണ് ഇംഗ്ലണ്ട് പഴങ്കഥയാക്കിയത്.

Advertisment