Advertisment

മികച്ച താരങ്ങള്‍ തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കുകയും അതില്‍ നിന്ന് പാഠം പഠിച്ച് മുന്നേറുകയും ചെയ്യുന്നതുമാണ് ചെയ്യുന്നത്; എന്നാല്‍ ഋഷഭ് പന്ത് അങ്ങനെയല്ല! വിമര്‍ശിച്ച് ഡെയ്ല്‍ സ്റ്റെയ്ന്‍

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

Advertisment

രാജ്‌കോട്ട്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ ബാറ്റിങ്ങില്‍ മോശം ഫോം തുടരുകയാണ് ക്യാപ്റ്റന്‍ ഋഷഭ് പന്ത്. നാല് മത്സരങ്ങളില്‍ നിന്ന് വെറും 57 റണ്‍സ് മാത്രമാണ് പന്തിന്റെ സമ്പാദ്യം. പന്ത് തെറ്റുകളില്‍ നിന്ന് പാഠം പഠിക്കുന്നില്ലെന്ന് വിമര്‍ശിച്ച് ദക്ഷിണാഫ്രിക്കയുടെ മുന്‍ താരം ഡെയ്ല്‍ സ്റ്റെയ്‌നും രംഗത്തെത്തി.

മികച്ച താരങ്ങള്‍ തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കുകയും അതില്‍ നിന്ന് പാഠം പഠിച്ച് മുന്നേറുകയും ചെയ്യുന്നതുമാണ് ചെയ്യുന്നത്. എന്നാല്‍ ഋഷഭ് പന്ത് അങ്ങനെയല്ലെന്ന് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സ്റ്റെയ്ന്‍ വിമര്‍ശിച്ചു.

മികച്ച ഫോമിലുള്ള മുതിര്‍ന്ന താരം ദിനേശ് കാര്‍ത്തിക്കിനെ പ്രശംസിക്കാനും സ്റ്റെയ്ന്‍ മറന്നില്ല. ഡികെ മികച്ച ഫോമിലാണുള്ളത്. ഈ വർഷം അദ്ദേഹത്തിന്റെ പ്രകടനം മുകളിലേക്കാണ്. മികച്ച പ്രകടനത്തിലൂടെ ടി20 ലോകകപ്പ് ടീമിലേക്കുള്ള സ്ഥാനം ഡി.കെ ഉറപ്പാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Advertisment