Advertisment

മഴ കളിച്ചു! ഇന്ത്യ-ദക്ഷിണാഫ്രിക്ക അഞ്ചാം ടി20 മത്സരം ഉപേക്ഷിച്ചു; കിരീടം ഇരുടീമുകളും പങ്കിട്ടു

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

Advertisment

ബെംഗളൂരു: ഇന്ത്യ-ദക്ഷിണാഫ്രിക്ക അഞ്ചാം ടി20 മത്സരം ഉപേക്ഷിച്ചു. പരമ്പരയിലെ രണ്ട് മത്സരങ്ങള്‍ ഇരുടീമുകളും വിജയിച്ച സാഹചര്യത്തില്‍ കിരീടം ഇന്ത്യയും ദക്ഷിണാഫ്രിക്കയും പങ്കിടും.

ടോസിന് പിന്നാലെ മഴ വന്നതിനെ തുടര്‍ന്ന് മത്സരം 19 ഓവറാക്കി ചുരുക്കിയിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 3.3 ഓവറില്‍ രണ്ട് വിക്കറ്റിന് 28 റണ്‍സെടുത്ത് നില്‍ക്കവെ വീണ്ടും മഴയെത്തി. മഴ ശമിക്കാത്തതിനെ തുടര്‍ന്ന് മത്സരം ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ഏഴ് പന്തില്‍ 15 റണ്‍സെടുത്ത ഇഷാന്‍ കിഷനും, 12 പന്തില്‍ 10 റണ്‍സെടുത്ത റുതുരാജ് ഗെയ്ക്വാദുമാണ് പുറത്തായത്. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി ലുങ്കി എന്‍ഗിഡി രണ്ട് വിക്കറ്റ് വീഴ്ത്തി.

Advertisment