Advertisment

ടീമിലേക്ക് തിരഞ്ഞെടുത്തില്ല; പാക് ആഭ്യന്തര ക്രിക്കറ്റ് താരം ആത്മഹത്യയ്ക്ക് ശ്രമിച്ചു

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

Advertisment

ഇസ്ലാമാബാദ്: ടീമില്‍ ഇടം നേടാനാകാത്തതില്‍ മനംനൊത് പാക് ആഭ്യന്തര ക്രിക്കറ്റ് താരം ജീവനൊടുക്കാന്‍ ശ്രമിച്ചു. ക്വാസിംബാദ് സ്വദേശിയായ ഫാസ്റ്റ് ബൗളര്‍ ശുഐബാണ് കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്.

പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഇന്റര്‍ സിറ്റി ചാമ്പ്യന്‍ഷിപ്പിനുള്ള ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടാത്തതില്‍ മനംനൊന്ത് ചൊവ്വാഴ്ചയാണ് യുവതാരം ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

കൈഞരമ്പ് മുറിച്ച നിലയില്‍ വീട്ടിലെ ശുചിമുറിയില്‍ ബോധരഹിതനായി കണ്ടെത്തിയ ഷുഐബിനെ വീട്ടുകാര്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. നിലവില്‍ നിരീക്ഷണത്തിലാണ്.

Advertisment