Advertisment

അടിച്ചുതകര്‍ത്ത് സഞ്ജുവും ദീപക് ഹൂഡയും; സഞ്ജുവിന് 77, ദീപക് ഹൂഡയ്ക്ക് 104! അയര്‍ലന്‍ഡിനെതിരെ ഇന്ത്യ നേടിയത് 227 റണ്‍സ്‌

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

Advertisment

ഡബ്ലിന്‍: ഇന്ത്യക്കെതിരെ അയര്‍ലന്‍ഡിന് 228 റണ്‍സ് വിജയലക്ഷ്യം. അന്താരാഷ്ട്ര ക്രിക്കറ്റിലെ ആദ്യ സെഞ്ചുറി നേടിയ ദീപക് ഹൂഡയും, അര്‍ധസെഞ്ചുറി നേടിയ സഞ്ജു സാംസണുമാണ് ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചത്.

ഹൂഡ 57 പന്തില്‍ 104 റണ്‍സും (ആറു സിക്‌സും, ഒമ്പത് ഫോറും), സഞ്ജു 42 പന്തില്‍ 77 റണ്‍സും (നാല് സിക്‌സും ഒമ്പത് ഫോറും) നേടി പുറത്തായി. ഇഷന്‍ കിഷന്‍-3, സൂര്യകുമാര്‍ യാദവ്-15, ദിനേശ് കാര്‍ത്തിക്-0, അക്‌സര്‍ പട്ടേല്‍-0, ഹര്‍ഷല്‍ പട്ടേല്‍-0, ഹാര്‍ദ്ദിക് പാണ്ഡ്യ-15 നോട്ടൗട്ട്, ഭുവനേശ്വര്‍ കുമാര്‍-1 നോട്ടൗട്ട്‌ എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം.

അയര്‍ലന്‍ഡിന് വേണ്ടി മാര്‍ക്ക് അഡെയ്ര്‍ മൂന്ന് വിക്കറ്റും, ജോഷ്വ ലിട്ട്ല്‍, ക്രെയ്ഗ് യങ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

Advertisment