Advertisment

പൊരുതിത്തോറ്റ് അയര്‍ലന്‍ഡ്! ടി20 പരമ്പര തൂത്തുവാരി ഇന്ത്യ

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

Advertisment

ഡബ്ലിന്‍: അയര്‍ലന്‍ഡിനെതിരായ രണ്ട് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയില്‍ മുഴുവന്‍ മത്സരവും വിജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കി. രണ്ടാം മത്സരത്തില്‍ നാല് റണ്‍സിനാണ് ഇന്ത്യയുടെ ജയം. സ്‌കോര്‍: ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സ്, അയര്‍ലന്‍ഡ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സ്.

അന്താരാഷ്ട്ര ക്രിക്കറ്റിലെ ആദ്യ സെഞ്ചുറി നേടിയ ദീപക് ഹൂഡയും, അര്‍ധസെഞ്ചുറി നേടിയ സഞ്ജു സാംസണുമാണ് ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചത്.

ഹൂഡ 57 പന്തില്‍ 104 റണ്‍സും (ആറു സിക്‌സും, ഒമ്പത് ഫോറും), സഞ്ജു 42 പന്തില്‍ 77 റണ്‍സും (നാല് സിക്‌സും ഒമ്പത് ഫോറും) നേടി പുറത്തായി. ഇഷന്‍ കിഷന്‍-3, സൂര്യകുമാര്‍ യാദവ്-15, ദിനേശ് കാര്‍ത്തിക്-0, അക്‌സര്‍ പട്ടേല്‍-0, ഹര്‍ഷല്‍ പട്ടേല്‍-0, ഹാര്‍ദ്ദിക് പാണ്ഡ്യ-15 നോട്ടൗട്ട്, ഭുവനേശ്വര്‍ കുമാര്‍-1 നോട്ടൗട്ട്‌ എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം.

അയര്‍ലന്‍ഡിന് വേണ്ടി മാര്‍ക്ക് അഡെയ്ര്‍ മൂന്ന് വിക്കറ്റും, ജോഷ്വ ലിട്ട്ല്‍, ക്രെയ്ഗ് യങ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന അയര്‍ലന്‍ഡ് മികച്ച പോരാട്ടവീര്യമാണ് കാഴ്ചവച്ചത്. 37 പന്തില്‍ 60 റണ്‍സെടുത്ത ആന്‍ഡ്രൂ ബാല്‍ബിര്‍ണിയാണ് അയര്‍ലന്‍ഡിന്റെ ടോപ് സ്‌കോറര്‍. പോള്‍ സ്റ്റിര്‍ലിങ്-40, ഗാരെത് ഡെലാനി-0, ഹാരി ടെക്ടര്‍-39, ലോര്‍കന്‍ ടക്കര്‍-5, ജോര്‍ജ് ഡൊക്രെല്‍-34 നോട്ടൗട്ട്, മാര്‍ക് അഡെയ്ര്‍ 23 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം.

ഇന്ത്യയ്ക്കു വേണ്ടി ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, ഉമ്രാന്‍ മാലിക്ക് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Advertisment