Advertisment

വല്ലപ്പോഴും ഒരു ചാന്‍സ് കിട്ടും, പിന്നെ ഒഴിവാക്കും! സഞ്ജു നേരിടുന്നത് കനത്ത അനീതിയോ? സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം; താരം വിരമിക്കണമെന്നും ആരാധകര്‍

New Update

publive-image

Advertisment

പിഎല്ലില്‍ മികച്ച പ്രകടനം കാഴ്ചവച്ചിട്ടും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ നിന്ന് മലയാളി താരം സഞ്ജു സാംസണിനെ ഒഴിവാക്കിയിരുന്നു. പിന്നെ അയര്‍ലന്‍ഡിനെതിരായ പരമ്പരയില്‍ തിരിച്ചെത്തിയിട്ടും ആദ്യ മത്സരത്തില്‍ സഞ്ജുവിന് കളിക്കാന്‍ അവസരം ലഭിച്ചില്ല. രണ്ടാം മത്സരത്തില്‍ 77 റണ്‍സെടുത്ത് താരം വിമര്‍ശകര്‍ക്ക് കലക്കന്‍ മറുപടിയും നല്‍കി.

എന്നാല്‍ ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയില്‍ സഞ്ജു ഉണ്ടാകുമെന്ന് ആരാധകര്‍ ഉറപ്പിച്ചിരുന്നു. എന്നാല്‍ സീനിയര്‍ താരങ്ങള്‍ മടങ്ങിയെത്തിയതോടെ ആദ്യ മത്സരത്തില്‍ മാത്രമാണ് സഞ്ജുവിനെ ഉള്‍പ്പെടുത്തിയത്. ഫോമിലല്ലാത്ത ഋഷഭ് പന്ത് അടക്കമുള്ള താരങ്ങള്‍ക്ക് ആവര്‍ത്തിച്ച് അവസരം കൊടുക്കുമ്പോള്‍ സഞ്ജുവിനെ ഒഴിവാക്കുന്നതിനെതിരെ ആരാധകര്‍ പ്രതിഷേധമുയര്‍ത്തി.

സോഷ്യല്‍ മീഡിയയില്‍ അടക്കം 'സഞ്ജു' ട്രെന്‍ഡിംഗായി. ‘സഞ്ജു സാംസണ് ഇത്രയധികം ആരാധകരുള്ളതിൽ അതിശയിക്കാനില്ല, ബിസിസിഐ അവരുടെ അനീതികൊണ്ട് രാജ്യത്തെ മുഴുവൻ അദ്ദേഹത്തിന്റെ ആരാധകരാക്കി.’– ട്വിറ്ററിൽ ഒരു ആരാധകന്റെ പ്രതികരണം ഇങ്ങനെ.

ഈ അനീതി ഇനി സഹിച്ച് നില്‍ക്കരുതെന്നും വിരമിച്ച് ഇംഗ്ലണ്ടിനു വേണ്ടിയോ ഓസ്‌ട്രേലിയക്ക് വേണ്ടിയോ കളിക്കണമെന്നും വരെ സഞ്ജുവിനോട് ആരാധകര്‍ പറയുന്നുണ്ട്.

Advertisment