Advertisment

ഫൈനലില്‍ ഓസ്‌ട്രേലിയയോട് ഏഴു ഗോളുകള്‍ക്ക് തോറ്റു! കോമണ്‍വെല്‍ത്ത് ഗെയിംസ് ഹോക്കിയില്‍ ഇന്ത്യയ്ക്ക് വെള്ളി

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

Advertisment

ബെര്‍മിംഗ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് പുരുഷ ഹോക്കിയില്‍ ഇന്ത്യയ്ക്ക് വെള്ളി. ഫൈനലില്‍ ഓസ്‌ട്രേലിയയോട് ഏഴു ഗോളുകള്‍ക്ക് തോറ്റു. ഓസ്ട്രേലിയ തുടർച്ചയായി ഏഴാം തവണയാണ് ഗെയിംസ് ഹോക്കിയിൽ സ്വർണം നേടുന്നത്.

നതാന്‍ എഫ്രോംമ്‌സ്, ജേക്കബ് ആന്‍ഡേഴ്‌സണ്‍ എന്നിവരുടെ ഇരട്ട ഗോളുകളും ബ്ലേക്ക് ഗോവേഴസ്, ടോം വിക്കാം, ടിം ബ്രാന്‍ഡ് എന്നിവര്‍ ഓരോ ഗോളുമാണ് ഓസീസിന് ജയമൊരുക്കിയത്. ദക്ഷിണാഫ്രിക്കയെ 3–2ന് തോൽപിച്ചാണ് ഇന്ത്യ ഫൈനലിലെത്തിയത്.

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ആകെ 61 മെഡലുകളാണ് (22 സ്വര്‍ണം, 16 വെള്ളി, 23 വെങ്കലം) ഇന്ത്യ നേടിയത്. മെഡല്‍ പട്ടികയില്‍ നാലാമതാണ് ഇന്ത്യ.

67 സ്വര്‍ണം ഉള്‍പ്പെടെ 178 മെഡലുകള്‍ നേടിയ ഓസ്‌ട്രേലിയയാണ് ഒന്നാമത്. 57 സ്വര്‍ണമുള്‍പ്പെടെ 176 മെഡലുകള്‍ നേടിയ ആതിഥേയരായ ഇംഗ്ലണ്ട് രണ്ടാമതാണ്. 26 സ്വര്‍ണമുള്‍പ്പെടെ 92 മെഡലുകള്‍ നേടിയ കാനഡയാണ് മൂന്നാമത്.

Advertisment