Advertisment

സഞ്ജുവിന് ഇന്ത്യന്‍ ടീമിന്റെ പദ്ധതികളില്‍ കൃത്യമായ സ്ഥാനം; വരും മത്സരങ്ങളില്‍ സഞ്ജു ടീമിലുണ്ടാകുമെന്ന് ഗാംഗുലി! കോഹ്ലിക്കും, രോഹിതിനും പകരക്കാരനായി സഞ്ജുവിനെ കാണുന്നുവെന്ന് ജയേഷ് ജോര്‍ജ്‌

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: സഞ്ജു സാംസണ്‍ മികച്ച താരമാണെന്നും, അദ്ദേഹത്തിന് ഇന്ത്യന്‍ ടീമിന്റെ പദ്ധതികളില്‍ കൃത്യമായ സ്ഥാനമുണ്ടെന്നും ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. വരും മത്സരങ്ങളിൽ സഞ്ജു ഇന്ത്യന്‍ ടീമിൽ ഉണ്ടാകുമെന്ന് ഗാംഗുലി തിരുവനന്തപുരത്തു മാധ്യമങ്ങളോടു പറഞ്ഞു.

‘‘കേരളത്തെക്കുറിച്ച് എക്കാലവും മികച്ച ഓർമകളാണുള്ളത്. ആദ്യമായി ഇന്ത്യൻ ടീമിന്റെ നായകനാകുന്നതു കേരളത്തിൽവച്ചാണ്. റൊട്ടേഷൻ പോളിസി അനുസരിച്ച് കേരളത്തിലേക്കു കൂടുതൽ മത്സരങ്ങൾ എത്തിക്കാന്‍ ശ്രമിക്കും’’– ഗാംഗുലി വ്യക്തമാക്കി.

മെഷീനുകളായ വിരാട് കോലിക്കും രോഹിത് ശര്‍മ്മയ്‌ക്കും സൂര്യകുമാര്‍ യാദവിനും പകരക്കാരനായാണ് സഞ്ജുവിനെ കരുതുന്നതെന്ന്‌ ബിസിസിഐ ജോയിന്‍റ് സെക്രട്ടറി ജയേഷ് ജോർജ് ഒരു മാധ്യമത്തോട് പ്രതികരിച്ചു. സഞ്ജുവിനെ തഴഞ്ഞെന്ന വാദം തെറ്റെന്നും ജയേഷ് ജോർജ് പറഞ്ഞു.

Advertisment