Advertisment

ഒമ്പത് റണ്‍സിന് അഞ്ച് നഷ്ടമായ ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി കേശവ് മഹാരാജിന്റെ പോരാട്ടം; കാര്യവട്ടം ടി20യില്‍ ഇന്ത്യയ്ക്ക് 107 റണ്‍സ് വിജയലക്ഷ്യം

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടി20യില്‍ ഇന്ത്യയ്ക്ക് 107 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 20 ഓവറില്‍ എട്ട് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തിയാണ് 106 റണ്‍സെടുത്തത്.

ഒമ്പത് റണ്‍സിന് അഞ്ച് വിക്കറ്റെന്ന നിലയില്‍ പതറിയ ദക്ഷിണാഫ്രിക്കയ്ക്കയെ 35 പന്തില്‍ 41 റണ്‍സെടുത്ത കേശവ് മഹാരാജും, 37 പന്തില്‍ 24 റണ്‍സെടുത്ത വെയ്ന്‍ പാര്‍ണലും, 24 പന്തില്‍ 25 റണ്‍സെടുത്ത എയ്ഡന്‍ മര്‍ക്രമുമാണ് ഭേദപ്പെട്ട നിലയിലെത്തിച്ചത്.

ടെമ്പ ബാവുമ, റിലെ റൂസോ, ഡേവിഡ് മില്ലര്‍, ട്രിസ്റ്റണ്‍ സ്റ്റബ്‌സ് എന്നിവര്‍ പൂജ്യത്തിന് പുറത്തായി. ക്വിന്റോണ്‍ ഡി കോക്ക് ഒരു റണ്‍സെടുത്തു. 11 പന്തില്‍ ഏഴ് റണ്‍സെടുത്ത കഗിസോ റബാദയും, രണ്ട് പന്തില്‍ രണ്ട് റണ്‍സെടുത്ത ആന്റിച്ച് നോഷെയും പുറത്താകാതെ നിന്നു.

മൂന്ന് വിക്കറ്റെടുത്ത അര്‍ഷ്ദീപ് സിങും, രണ്ട് വിക്കറ്റ് വീതമെടുത്ത ദീപക് ചഹറും, ഹര്‍ഷല്‍ പട്ടേലും, ഒരു വിക്കറ്റെടുത്ത അക്‌സര്‍ പട്ടേലുമാണ് ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് നിരയുടെ നടുവൊടിച്ചത്. വിക്കറ്റ് വീഴ്ത്താനായില്ലെങ്കിലും നാലോവര്‍ എറിഞ്ഞ ആര്‍ അശ്വിന്‍ എട്ട് റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. അതില്‍ ഒരു മെയ്ഡനും ഉള്‍പ്പെടുന്നു.

Advertisment