Advertisment

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര; ജസ്പ്രീത് ബുംറയ്ക്ക് പകരം മുഹമ്മദ് സിറാജ് ടീമില്‍

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

ഗുവാഹത്തി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലെ ശേഷിക്കുന്ന ടി20 മത്സരങ്ങളില്‍ ജസ്പ്രീത് ബുംറയ്ക്ക് പകരക്കാരനായി മുഹമ്മദ് സിറാജിനെ ഉൾപ്പെടുത്തി. ഞായറാഴ്ച നടക്കുന്ന രണ്ടാം ടി20ക്ക് മുന്നോടിയായി ഇന്ന് ഗുവാഹത്തിയിൽ വെച്ച് സിറാജ് ടീമിനൊപ്പം ചേരും.

രണ്ട്, മൂന്ന് ടി20കൾക്കുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ്മ, കെ എൽ രാഹുൽ, വിരാട് കോഹ്‌ലി, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത്, ദിനേശ് കാർത്തിക്, ആർ. അശ്വിൻ, യുസ്വേന്ദ്ര ചാഹൽ, അക്സർ പട്ടേൽ, അർഷ്ദീപ് സിംഗ്, ഹർഷൽ പട്ടേൽ, ദീപക് ചാഹർ, ഉമേഷ് യാദവ്, ശ്രേയസ് അയ്യർ, ഷഹബാസ് അഹമ്മദ്, മുഹമ്മദ് സിറാജ്

Advertisment