സഞ്ജു സാംസനുവേണ്ടി ശശി തരൂർ രംഗത്ത്... ഹെഡ് കോച്ച് വി.വി.എസ് ലക്ഷ്മണ് ചുട്ട മറുപടി...

New Update

publive-image

സഞ്ജു സാംസണെ തുടർച്ചയായി ടീമിൽ അവഗണിക്കുന്നതിനുള്ള നെറികെട്ട ന്യായീകരണവുമായി വന്ന ടീം ഹെഡ് കോച്ച് വി.വി.എസ് ലക്ഷ്മണ് തക്കതായ മറുപടിയുമായി ശശി തരൂർ രംഗത്തെത്തിയത് ദേശീയ മാദ്ധ്യമങ്ങളിൽ വരെ ചൂടുള്ള വാർത്തയായി മാറിക്കഴിഞ്ഞു.

Advertisment

ഇതായിരുന്നു ഹെഡ് കോച്ച് ലക്ഷ്മണിന്റെ ഋഷഭ് പന്തിനനുകൂലമായ മുടന്തൻ ന്യായീകരണം.. "പന്ത് നാലാം നമ്പറിൽ നല്ല പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. അതുകൊണ്ട് അദ്ദേഹത്തിന് പിന്തുണ നൽകേണ്ടത് ആവശ്യമാണ്"

ലക്ഷ്മൺ കരുതിയത് മലയാളികളാരും പ്രതികരിക്കില്ല എന്നാണ്. അതാണല്ലോ സ്ഥിരമായി കണ്ടുവരുന്നതും. എന്നാൽ ലക്ഷ്മണിന്റെ ട്വീറ്റിന് അത്യുഗ്രൻ മറുപടിയുമായി ശശി തരൂർ രംഗത്തെ ത്തിയതോടെ ലക്ഷ്മണിനും ബിസിസിഐ സെലക്ടർമാർക്കും തല കുനിക്കേണ്ട അവസ്ഥയായി.

publive-image

"പന്ത് നാലാം നമ്പറിൽ ഒരു നല്ല കളിക്കാരനാണ്. അദ്ദേഹം അതിലേക്ക് മടങ്ങിവരണം എന്നതാണ് പ്രധാനം. അദ്ദേഹമിപ്പോൾ ഫോമിലല്ല. കഴിഞ്ഞ 11 ഇന്നിങ്സിൽ 10 ലും അദ്ദേഹം പരാജയപ്പെട്ടു. സഞ്ജു സാംസണ് ഏകദിന മത്സരങ്ങളിൽ 66 റൺസിന്റെ ആവറേജാണുള്ളത്. കഴിഞ്ഞ 5 മത്സരങ്ങളിലും നന്നായി റൺസ് നേടിയ സഞ്ജു ഇപ്പോഴും പിൻബഞ്ചിലിരിക്കുന്നു ? സ്വയം ചിന്തിക്കുക ? " ഇതായിരുന്നു ശശി തരൂരിന്റെ ലക്ഷ്മണിനുള്ള മറുപടി.

എന്തായാലും വിഷയം ഇപ്പോൾ ദേശീയതലത്തിൽ ചൂടുപിടിച്ച ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. സഞ്ജുവിന് തുടർച്ചയായി 10 മത്സരമെങ്കിലും നൽകണമെന്നും അതിനുശേഷം വേണം വിലയിരുത്തേണ്ടതെന്നും മുൻ കോച്ച് രവി ശാസ്ത്രിയും ആവശ്യപ്പെട്ടിരിക്കുന്നു.

ഹർഭജൻ സിംഗ്, സബാ കരീം, കെ.ശ്രീകാന്ത്, സുനിൽ ഗവാസ്‌ക്കർ എന്നിവരും സഞ്ജുവിനനുകൂലമായി ഇപ്പോൾ രംഗത്തുവന്നിട്ടുണ്ട്. ദേശീയ മദ്ധ്യമങ്ങളായ ടൈംസ് ഓഫ് ഇന്ത്യ, ഇന്ത്യൻ എക്സ്പ്രസ്, ഹിന്ദുസ്ഥാൻ ടൈംസ്, നവഭാരത്, ദൈനിക് ഭാസ്‌ക്കർ, ദൈനിക് ജാഗരൺ ഒക്കെ ഈ വിഷയം വലിയ വാർത്താ പ്രാധാന്യത്തോടെയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. അപ്പോഴും നമ്മുടെ മാദ്ധ്യമങ്ങളുടെ അവസ്ഥ വീണ്ടും തെങ്ങിനുമുകളിൽ കയറിയ ശങ്കരന്റേതു തന്നെയാണ്.

publive-image

സഞ്ജുവിനായി ഫിഫ ലോകകപ്പ് വേദിയിലും ഇന്ത്യ ന്യൂസി ലാൻഡ് ക്രിക്കറ്റ് മത്സര സ്റ്റേഡിയത്തിലും ആരാധകർ ബാനറുകൾ ഉയർത്തി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

കേരളത്തിൽ കെസിഎ ഭാരവാഹിത്വത്തിനു പിന്നിൽ നിന്ന് ചരടുവലിക്കാനും പദവികൾക്കു പിന്നാലെ പോകാനുമല്ലാതെ നമ്മുടെ പല നേതാക്കൾക്കും ഒന്ന് പ്രതികരിക്കാൻ പോലും സമയം ലഭിക്കുന്നില്ല ?

വി.വി.എസ് ലക്ഷ്മനെപ്പോലെയും ബിസിസിഐ സെലക്ടർമാ രെപ്പോലെയുമുള്ള പക്ഷപാതവും മലയാളി വിരോധവും വച്ചുപുലർത്തുന്നവരുടെ കരണത്തേറ്റ പ്രഹരമാണ് തരൂരിന്റെ മറുപടി.

ശശി തരൂരിന് അഭിനന്ദനങ്ങൾ...

Advertisment