Advertisment

സുന്ദറിന്റെ ഓള്‍ റൗണ്ട് പ്രകടനം പാഴായി ! ടി20യില്‍ ഇന്ത്യയ്ക്ക് തോല്‍വിയോടെ തുടക്കം; ന്യൂസിലന്‍ഡിന്റെ ജയം 21 റണ്‍സിന്‌

New Update

publive-image

Advertisment

റാഞ്ചി: ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യയ്ക്ക് 21 റണ്‍സിന്റെ തോല്‍വി. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 177 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.

പുറത്താകാതെ 28 പന്തില്‍ 50 റണ്‍സെടുത്ത വാഷിംഗ്ടണ്‍ സുന്ദറിനും, 34 പന്തില്‍ 47 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവിനും മാത്രമാണ് ഇന്ത്യന്‍ ബാറ്റര്‍മാരില്‍ തിളങ്ങാന്‍ സാധിച്ചത്. ശുഭ്മാന്‍ ഗില്‍-7, ഇഷന്‍ കിഷന്‍-4, രാഹുല്‍ ത്രിപാഠി-0, ഹാര്‍ദ്ദിക് പാണ്ഡ്യ-21, ദീപക് ഹൂഡ-10, ശിവം മാവി-2, കുല്‍ദീപ് യാദവ്-0, ഉമ്രാന്‍ മാലിക്ക്-4 നോട്ടൗട്ട്, അര്‍ഷ്ദീപ് സിംഗ്-0 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സംഭാവന.

കീവിസിനു വേണ്ടി മൈക്കല്‍ ബ്രേസ്വെല്‍, മിച്ചല്‍ സാന്റ്‌നര്‍, ലോക്കി ഫെര്‍ഗൂസണ്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും, ജേക്കബ് ഡുഫിയും, ഇഷ് സോധിയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് കീവീസ് 176 റണ്‍സെടുത്തത്.

പുറത്താകാതെ 30 പന്തില്‍ 59 റണ്‍സെടുത്ത ഡാരില്‍ മിച്ചല്‍, 35 പന്തില്‍ 52 റണ്‍സെടുത്ത ഡെവോണ്‍ കോണ്‍വെ എന്നിവരുടെ പ്രകടനമാണ് കീവിസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഫിന്‍ അലന്‍-35, മാര്‍ക്ക് ചാപ്മാന്‍-0, ഗ്ലെന്‍ ഫിലിപ്‌സ്-17, മൈക്കല്‍ ബ്രേസ്വെല്‍-1, മിച്ചല്‍ സാന്റ്‌നര്‍-7 എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ പ്രകടനം.

ഇന്ത്യയ്ക്ക് വേണ്ടി വാഷിംഗ്ടണ്‍ സുന്ദര്‍ രണ്ട് വിക്കറ്റും, അര്‍ഷ്ദീപ് സിംഗ്, കുല്‍ദീപ് യാദവ്, ശിവം മാവി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Advertisment