Advertisment

കീവീസ് ബാറ്റിംഗ് നിരയെ തകര്‍ത്ത് ഇന്ത്യന്‍ ബൗളര്‍മാര്‍; നൂറടിച്ചാല്‍ ഇന്ത്യയ്ക്ക് ജയിക്കാം

New Update

publive-image

Advertisment

ലഖ്‌നൗ: ടി20 പരമ്പരയിലെ രണ്ടാമത്തെ മത്സരത്തില്‍ ജയിക്കാന്‍ ഇന്ത്യയ്ക്ക് വേണ്ടത് 100 റണ്‍സ് മാത്രം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കീവീസിനെ ഞെട്ടിച്ച് തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ പുറത്തെടുത്തത്. സ്പിന്നര്‍മാര്‍ അരങ്ങുവാണ പിച്ചില്‍ കീവിസ് നേടിയത് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 99 റണ്‍സ് മാത്രം.

23 പന്തില്‍ പുറത്താകാതെ 19 റണ്‍സെടുത്ത മിച്ചല്‍ സാന്റ്‌നറാണ് ന്യൂസിലന്‍ഡിന്റെ ടോപ് സ്‌കോറര്‍. ഫിന്‍ അലന്‍-11, ഡെവോണ്‍ കോണ്‍വെ-11, മാര്‍ക്ക് ചാപ്മാന്‍-14, ഗ്ലെന്‍ ഫിലിപ്‌സ്-5, ഡാരില്‍ മിച്ചല്‍-8, മൈക്കല്‍ ബ്രേസ്വല്‍-14, ഇഷ് സോധി-1, ലോക്കി ഫെര്‍ഗൂസണ്‍-0, ജേക്കബ് ഡുഫി-6 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ സമ്പാദ്യം.

ഇന്ത്യയ്ക്ക് വേണ്ടി അര്‍ഷ്ദീപ് സിംഗ് രണ്ട് വിക്കറ്റും, ഹാര്‍ദ്ദിക് പാണ്ഡ്യ, വാഷിംഗ്ടണ്‍ സുന്ദര്‍, യുസ്വേന്ദ്ര ചഹല്‍, ദീപക് ഹൂഡ, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Advertisment