Advertisment

രണ്ടാം ടി20യില്‍ ഇന്ത്യയ്ക്ക് ജയം; പരമ്പരയില്‍ ഒപ്പത്തിനൊപ്പം

New Update

publive-image

Advertisment

ലഖ്‌നൗ: രണ്ടാം മത്സരത്തില്‍ ആറു വിക്കറ്റിന് ജയിച്ച ന്യൂസിലന്‍ഡിനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയില്‍ ഇന്ത്യ ഒപ്പമെത്തി. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 100 റണ്‍സ് വിജയലക്ഷ്യം ഒരു പന്ത് മാത്രം ബാക്കി നില്‍ക്കെ ഇന്ത്യ മറികടന്നു.

ബൗളര്‍മാരെ പ്രത്യേകിച്ചും സ്പിന്നര്‍മാരെ തുണച്ച പിച്ചില്‍ ന്യൂസിലന്‍ഡ് ബാറ്റര്‍മാരെ പോലെ, ഇന്ത്യന്‍ ബാറ്റര്‍മാരും ഏറെ പ്രയാസപ്പെട്ടു. ഒരു ഘട്ടത്തില്‍ ഇന്ത്യ തോല്‍വി അഭിമുഖീകരിച്ച മത്സരത്തില്‍ പുറത്താകാതെ 31 പന്തില്‍ 26 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവും, 20 പന്തില്‍ 15 റണ്‍സെടുത്ത ഹാര്‍ദ്ദിക് പാണ്ഡ്യയും വിജയതീരത്തെത്തിക്കുകയായിരുന്നു.

ശുഭ്മാന്‍ ഗില്‍-11, ഇഷന്‍ കിഷന്‍-19, രാഹുല്‍ ത്രിപാഠി-13, വാഷിംഗ്ടണ്‍ സുന്ദര്‍-10 എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ സംഭാവന. ന്യൂസിലന്‍ഡിന് വേണ്ടി മൈക്കല്‍ ബ്രേസ്വെല്‍, ഇഷ് സോധി എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കീവീസിനെ ഞെട്ടിച്ച് തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ പുറത്തെടുത്തത്. സ്പിന്നര്‍മാര്‍ അരങ്ങുവാണ പിച്ചില്‍ കീവിസ് നേടിയത് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 99 റണ്‍സ് മാത്രം.

23 പന്തില്‍ പുറത്താകാതെ 19 റണ്‍സെടുത്ത മിച്ചല്‍ സാന്റ്‌നറാണ് ന്യൂസിലന്‍ഡിന്റെ ടോപ് സ്‌കോറര്‍. ഫിന്‍ അലന്‍-11, ഡെവോണ്‍ കോണ്‍വെ-11, മാര്‍ക്ക് ചാപ്മാന്‍-14, ഗ്ലെന്‍ ഫിലിപ്‌സ്-5, ഡാരില്‍ മിച്ചല്‍-8, മൈക്കല്‍ ബ്രേസ്വല്‍-14, ഇഷ് സോധി-1, ലോക്കി ഫെര്‍ഗൂസണ്‍-0, ജേക്കബ് ഡുഫി-6 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ സമ്പാദ്യം.

ഇന്ത്യയ്ക്ക് വേണ്ടി അര്‍ഷ്ദീപ് സിംഗ് രണ്ട് വിക്കറ്റും, ഹാര്‍ദ്ദിക് പാണ്ഡ്യ, വാഷിംഗ്ടണ്‍ സുന്ദര്‍, യുസ്വേന്ദ്ര ചഹല്‍, ദീപക് ഹൂഡ, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Advertisment