Advertisment

മുരളി വിജയ് അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ചു

New Update

publive-image

ചെന്നൈ: ഇന്ത്യന്‍ താരം മുരളി വിജയ് അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ചു. ഇന്ത്യയ്ക്ക് വേണ്ടി വിവിധ ഫോര്‍മാറ്റുകളിലായി 87 മത്സരങ്ങള്‍ കളിച്ച മുരളി 4490 റണ്‍സ് നേടിയിട്ടുണ്ട്. 2018ലെ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയിലാണ് 38കാരന്‍ അവസാനമായി ഇന്ത്യയുടെ ടെസ്റ്റ് ജേഴ്‌സി അണിഞ്ഞത്. 61 ടെസ്റ്റില്‍ ഇന്ത്യക്ക് വേണ്ടി കളിച്ച മുരളി 3982 റണ്‍സാണ് നേടിയത്. 17 ഏകദിന മത്സരങ്ങളില്‍ കളിച്ച താരം 339 റണ്‍സും ഒന്‍പത് ട്വന്റി 20 മത്സരങ്ങളില്‍നിന്ന് 154 റണ്‍സും നേടി.

Advertisment