Advertisment

ശുഭ്മാന്‍ ഗില്ലിന് സെഞ്ചുറി, ഇഷന്‍ കിഷന്‍ ഒഴികെ ബാറ്റെടുത്തവരെല്ലാം തിളങ്ങി; നിര്‍ണായക മത്സരത്തില്‍ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി ഇന്ത്യ

New Update

publive-image

Advertisment

അഹമ്മദാബാദ്: മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലെ അവസാനത്തെ മത്സരത്തില്‍ ഇന്ത്യയ്‌ക്കെതിരെ ന്യൂസിലന്‍ഡിന് 235 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 234 റണ്‍സെടുത്തു.

പുറത്താകാതെ 63 പന്തില്‍ 126 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്‍, 22 പന്തില്‍ 44 റണ്‍സെടുത്ത രാഹുല്‍ ത്രിപാഠി, 13 പന്തില്‍ 24 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവ്, 17 പന്തില്‍ 30 റണ്‍സെടുത്ത ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവര്‍ ബാറ്റിംഗില്‍ തിളങ്ങി. ദീപക് ഹൂഡ രണ്ട് പന്തില്‍ രണ്ട് റണ്‍സുമായി പുറത്താകാതെ നിന്നു. മൂന്ന് പന്തില്‍ ഒരു റണ്‍സ് മാത്രം എടുത്ത ഇഷന്‍ കിഷന്‍ മാത്രമാണ് ബാറ്റര്‍മാരില്‍ നിരാശപ്പെടുത്തിയത്.

ന്യൂസിലന്‍ഡിന് വേണ്ടി മൈക്കല്‍ ബ്രേസ്വെല്‍, ബ്ലെയര്‍ ടിക്ക്‌നര്‍, ഇഷ് സോധി, ഡാരില്‍ മിച്ചല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ഈ മത്സരത്തില്‍ വിജയിക്കുന്നവര്‍ പരമ്പര സ്വന്തമാക്കും. ആദ്യ മത്സരത്തില്‍ കീവീസും, രണ്ടാമത്തേതില്‍ ഇന്ത്യയും വിജയിച്ചിരുന്നു.

Advertisment