Advertisment

കൂറ്റന്‍ ജയം, മൂന്നാം മത്സരത്തില്‍ ന്യൂസിലന്‍ഡിനെ തകര്‍ത്തത് 168 റണ്‍സിന് ! ഇന്ത്യയ്ക്ക് ടി20 പരമ്പര

New Update

publive-image

Advertisment

അഹമ്മദാബാദ്: നിര്‍ണായക മത്സരത്തില്‍ ന്യൂസിലന്‍ഡിനെ 168 റണ്‍സിന് തകര്‍ത്ത് മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കി. ഇന്ത്യ ഉയര്‍ത്തിയ 235 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് കീവീസ് 12.1 ഓവറില്‍ 66 റണ്‍സിന് പുറത്തായി.

പുറത്താകാതെ 25 പന്തില്‍ 35 റണ്‍സെടുത്ത ഡാരില്‍ മിച്ചലിന് മാത്രമാണ് ന്യൂസിലന്‍ഡ് ബാറ്റര്‍മാരില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനായത്. ഫിന്‍ അലന്‍-3, ഡെവോണ്‍ കോണ്‍വെ-1, മാര്‍ക്ക് ചാപ്മാന്‍-0, ഗ്ലെന്‍ ഫിലിപ്‌സ്-2, മൈക്കല്‍ ബ്രേസ്വെല്‍-8, മിച്ചല്‍ സാന്റ്‌നര്‍-13, ഇഷ് സോധി-0, ലോക്കി ഫെര്‍ഗൂസണ്‍-0, ബ്ലെയര്‍ ടിക്ക്‌നര്‍-1, ബെഞ്ചമിന്‍ ലിസ്റ്റര്‍-0 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ സമ്പാദ്യം.

ഇന്ത്യയ്ക്ക് വേണ്ടി ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ നാലു വിക്കറ്റും, അര്‍ഷ്ദീപ് സിംഗ്, ഉമ്രാന്‍ മാലിക്ക്, ശിവം മാവി എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 234 റണ്‍സാണ് എടുത്തത്. പുറത്താകാതെ 63 പന്തില്‍ 126 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്‍, 22 പന്തില്‍ 44 റണ്‍സെടുത്ത രാഹുല്‍ ത്രിപാഠി, 13 പന്തില്‍ 24 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവ്, 17 പന്തില്‍ 30 റണ്‍സെടുത്ത ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവര്‍ ബാറ്റിംഗില്‍ തിളങ്ങി.

ദീപക് ഹൂഡ രണ്ട് പന്തില്‍ രണ്ട് റണ്‍സുമായി പുറത്താകാതെ നിന്നു. മൂന്ന് പന്തില്‍ ഒരു റണ്‍സ് മാത്രം എടുത്ത ഇഷന്‍ കിഷന്‍ മാത്രമാണ് ബാറ്റര്‍മാരില്‍ നിരാശപ്പെടുത്തിയത്. ന്യൂസിലന്‍ഡിന് വേണ്ടി മൈക്കല്‍ ബ്രേസ്വെല്‍, ബ്ലെയര്‍ ടിക്ക്‌നര്‍, ഇഷ് സോധി, ഡാരില്‍ മിച്ചല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Advertisment