Advertisment

അർജന്റീനയെ തകർത്ത് ഇന്ത്യ! എഫ്‌ഐഎച്ച് പ്രൊ ലീഗിൽ ഒന്നാമത്

New Update

ലണ്ടൻ: എഫ്‌ഐഎച്ച് പ്രോ ലീഗ് ടൂർണമെന്റിൽ അർജന്റീനക്കെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം. നിലവിലെ ഒളിമ്പിക് ചാമ്പ്യന്മാരായ അർജന്റീനയെ ഇന്ത്യൻ പുരുഷ ഹോക്കി ടീം 3-0നാണ് തകർത്തത്. ജയത്തോടെ ഇന്ത്യ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് തിരികെയെത്തി.

Advertisment

publive-image

ഇന്ത്യയുടെ ഹർമൻപ്രീത് സിംഗ്, അമിത് രോഹിദാസ്, അഭിഷേക് എന്നിവർ ഒരോ ഗോൾ വീതം നേടി കളിയിലെ താരങ്ങളായി. കഴിഞ്ഞ മത്സരത്തിൽ നെതർലൻഡ്‌സിനെതിരെ തോൽവി ഏറ്റുവാങ്ങിയ ഇന്ത്യക്ക് ഈ വിജയം ഊർജ്ജമേകും. 14 മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഇന്ത്യക്ക് 27 പോയിന്റ് ആണുള്ളത്. അർജന്റീന 13 പോയിന്റുമായി അഞ്ചാം സ്ഥാനത്തും നിൽക്കുന്നു.

ജൂൺ 10 ന് രാത്രി 9 മണിക്ക് നടക്കുന്ന മത്സരത്തിൽ ഇന്ത്യ നെതർലൻഡ്‌സിനെ നേരിടും.

Advertisment