Advertisment

ഐപിഎലില്‍ ഇന്ന് രാജസ്ഥാന്‍ റോയല്‍സ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും

New Update

publive-image

Advertisment

അബുദാബി: ഐപിഎലില്‍ ഇന്ന് രാജസ്ഥാന്‍ റോയല്‍സ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും. പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്തുള്ള രാജസ്ഥാന് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തണമെങ്കില്‍ ഇന്ന് ജയം അനിവാര്യമാണ്. പട്ടികയില്‍ മൂന്നാമതുള്ള ബാംഗ്ലൂര്‍ ഏറെക്കുറെ സുരക്ഷിതരാണെങ്കിലും ഈ കളി ജയിച്ച് പ്ലേ ഓഫ് യാത്ര എളുപ്പമാക്കുകയാവും അവരുടെ ലക്ഷ്യം. ഇന്ത്യന്‍ സമയം ഇന്ന് രാത്രി 7.30ന് ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് മത്സരം.

രണ്ടാം പദത്തില്‍ ഏറ്റവും ദുര്‍ബലമായ ടീമാണ് രാജസ്ഥാന്‍ റോയല്‍സ്. പ്രത്യേകിച്ച് ആഭ്യന്തര പൂള്‍ വളരെ ദുര്‍ബലമാണ്. ഇന്ത്യന്‍ ദേശീയ ടീമില്‍ കളിച്ചവര്‍ ആകെ 2 പേരാണുള്ളത്. സഞ്ജുവും ഉനദ്കട്ടും. രണ്ട് പേരും ചേര്‍ന്ന് ആകെ 29 രാജ്യാന്തര മത്സരങ്ങളില്‍ മാത്രമാണ് കളിച്ചിട്ടുള്ളത്. ബാറ്റിംഗില്‍ സഞ്ജു മാത്രമാണ് സ്ഥിരത പുലര്‍ത്തുന്നത്.

ഓപ്പണര്‍ യശസ്വി ജയ്‌സ്വാളും മഹിപാല്‍ ലോംറോറും ചില നല്ല ഇന്നിംഗ്‌സുകള്‍ കളിച്ചു. പിന്നീട് വരുന്നവര്‍ ആരും ഫോമിലല്ല. രാഹുല്‍ തെവാട്ടിയ, റിയന്‍ പരഗ്, ലിയാം ലിവിങ്സ്റ്റണ്‍ എന്നിവരൊക്കെ ഫോം കണ്ടെത്താനാവാതെ ബുദ്ധിമുട്ടുകയാണ്.

ബൗളിംഗില്‍ മുസ്തഫിസുര്‍ റഹ്‌മാന്‍ മാത്രമേ ഫോമിലുള്ളൂ. കാര്‍ത്തിക് ത്യാഗിയും ചേതന്‍ സക്കരിയയും ഒറ്റപ്പെട്ട ഭേദപ്പെട്ട പ്രകടനങ്ങള്‍ നടത്തുന്നുണ്ടെങ്കിലും അതൊന്നും മതിയായതല്ല. മോറിസ് ആവട്ടെ, ബാറ്റിംഗിലും ബൗളിംഗിലും അമ്പേ പരാജയമാണ്.

Advertisment