Advertisment

ഫാ. ഡോമിനിക് വാളന്മനാലിനെ തട്ടിക്കൊണ്ടു പോയതായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് വ്യാജവാർത്ത ; സ്ഥിരീകരണവുമായി രൂപത

New Update

കോട്ടയം: ഫാ. ഡോമിനിക് വാളന്മനാലിനെ തട്ടിക്കൊണ്ടുപോയതായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് വ്യാജവാർത്തയാണെന്ന് രൂപത സ്ഥിരീകരിച്ചു. നിലവിൽ അണക്കര മരിയൻ ധ്യാനകേന്ദ്രം ഡയറക്ടർ അയി പ്രവർത്തിക്കുകയാണ് ഫാ. ഡോമിനിക് വാളന്മനാലിൻ .

Advertisment

publive-image

രൂപതാധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ അദ്ദേഹവുമായി നേരിട്ടു സംസാരിച്ചു. ഫാ. ഡോമിനിക് വാളന്മനാൽ ദക്ഷിണാഫ്രിക്കയിലെ ധ്യാനപരിപാടികൾ പൂർത്തിയാക്കി ഇപ്പോൾ തുർക്കിയിലെ ഈസ്താംബൂളിൽ ധ്യാനപരിപാടിയിൽ പങ്കെടുത്തുകൊണ്ടിരിക്കുകയാണ്.

അത് പൂർത്തിയാക്കി അദ്ദേഹം വൈകാതെ നാട്ടിലേക്ക് മടങ്ങുമെന്നും രൂപതാകേന്ദ്രം അറിയിച്ചു.  ഇന്നു രാവിലെ മുതലാണ് ഫാ. ഡോമിനിക് വാളന്മനാലിനെ തട്ടിക്കൊണ്ടു പോയതായി സോഷ്യൽ മീഡിയയിലൂടെ വ്യാജവാർത്തകൾ വന്നത്.

Advertisment