Advertisment

സാങ്കേതിക വിപ്ലവത്തിന്റെ വാതായനം തുറന്ന് ചാറ്റ്ജിപിടി; ചുരുങ്ങിയ സമയത്തിനുള്ളില്‍ നേടിയെടുത്തത് വന്‍ ജനപ്രീതി ! ഒപ്പം, ആശങ്കകളും വര്‍ധിക്കുന്നു; തൊഴില്‍ വിപണിക്ക് ഭീഷണിയാകുമോ ചാറ്റ്ജിപിടി ? സംശയങ്ങള്‍ ഇങ്ങനെ

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

ന്യൂഡല്‍ഹി: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും, പുതിയ കണ്ടെത്തലുകളുടെയും വ്യാപനത്തോടെ ആഗോളതലത്തില്‍ പല ജോലികളും എളുപ്പമാവുകയാണ്. ഈ സാഹചര്യത്തിലാണ് ചാറ്റ്ജിപിടി (Chatgpt) യും ശ്രദ്ധേയമാകുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന 'ചാറ്റ്‌ബോട്ട് ചാറ്റ്ജിപിടി' കഴിഞ്ഞ വര്‍ഷം നവംബറിലാണ് തുടങ്ങിയത്. എന്നാല്‍ വെറും രണ്ട് മാസം കൊണ്ട് ഇതിന്റെ സജീവ ഉപയോക്താക്കളുടെ എണ്ണം 100 ദശലക്ഷത്തിലെത്തി. ഇന്റര്‍നെറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വേഗത്തില്‍ വളരുന്ന ഉപഭോക്തൃ ആപ്ലിക്കേഷനാണ് ഇത്.

ജനപ്രീതിക്കൊപ്പം, ചാറ്റ്ജിപിടിയെക്കുറിച്ചുള്ള ആശങ്കകളും ഒരു വിഭാഗത്തിനിടയില്‍ വര്‍ധിക്കുന്നുണ്ട്. നിരവധി ജോലികള്‍ ഇത് മൂലം നഷ്ടപ്പെടുമെന്നാണ് ഇതില്‍ പലരുടെയും ആശങ്ക.

സാങ്കേതികവിദ്യ, മീഡിയ, ഗവേഷണം, അധ്യാപനം, കസ്റ്റമര്‍ കെയര്‍ സേവനം, ഗ്രാഫിക് ഡിസൈനിംഗ്, ഫിനാന്‍സ്, സ്റ്റോക്ക് മാര്‍ക്കറ്റ് എന്നിവയുമായി ബന്ധപ്പെട്ട ജോലികള്‍ക്ക് ചാറ്റ്ജിപിറ്റി ഭീഷണിയാണെന്ന് കരുതുന്നവരുണ്ട്. എന്നാല്‍ നിലവില്‍ തൊഴില്‍ വിപണിയില്‍ ഇത് അത്ര ഭീഷണിയാകില്ല. മാത്രമല്ല, ചാറ്റ്ജിപിടിക്ക് ചില പരിമിതികളുമുണ്ട്.

ചാറ്റ്ജിപിടി

ഡാറ്റ കേന്ദ്രീകരിച്ച് ഗവേഷണം നടത്തി ഫലം നല്‍കുന്ന ഒരു മെഷീന്‍ ലേണിംഗ് സിസ്റ്റമാണ് ചാറ്റ്ജിപിടി അഥവാ ചാറ്റ് ജനറേറ്റീവ് പ്രീ ട്രെയിന്‍ഡ് ട്രാന്‍സ്‌ഫോര്‍മര്‍ ആപ്ലിക്കേഷന്‍. നിലവില്‍ ഡാറ്റയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് ഇത് സാമ്പിളുകള്‍ സൃഷ്ടിക്കുന്നത്. വരും കാലങ്ങളില്‍ ഇത് അതിവേഗം വികസിക്കുമെന്നതിനാല്‍, പല ജോലികള്‍ക്കും ഭീഷണിയാകുമെന്നാണ് ആശങ്കകള്‍.

വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും, ഓട്ടോമേഷനും മൂലം 2025 ഓടെ 97 ദശലക്ഷം പുതിയ തൊഴിലസവരങ്ങള്‍ സൃഷ്ടിക്കപ്പെടും. ചാറ്റ്ജിപിടിയിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചുരുങ്ങിയ സമയത്തിനുള്ളില്‍ പ്രോംപ്റ്റുകളോടും ചോദ്യങ്ങളോടും പ്രതികരിക്കുന്നത് തൊഴില്‍ വിപണിക്ക് വെല്ലുവിളിയാകുമോയെന്നാണ് നിരവധി പേര്‍ സംശയപ്പെടുന്നത്.

ആശങ്കകള്‍ വേണോ ?

ഒരു കാലത്ത് കമ്പ്യൂട്ടറുകള്‍ വ്യാപകമായി ഉപയോഗിച്ച് തുടങ്ങിയപ്പോഴും സമാന സംശയങ്ങള്‍ വ്യാപകമായിരുന്നു. പല ജോലികളും കമ്പ്യൂട്ടര്‍ മൂലം ഇല്ലാതാകുമെന്നായിരുന്നു അന്നത്തെ ആശങ്കകള്‍. പക്ഷേ, അത് സംഭവിച്ചില്ല. പകരം കമ്പ്യൂട്ടര്‍ പല ജോലികളും എളുപ്പമാക്കിയെന്നതാണ് യാഥാര്‍ത്ഥ്യം. അതുപോലെ, തന്നെയായിരിക്കും ചാറ്റ്ജിപിടിയും എന്ന് വിശ്വസിക്കുന്നവരുമുണ്ട്. ഇത് മുന്നോട്ടുള്ള വഴി എളുപ്പമാക്കുമെന്നും ഇവര്‍ പറയുന്നു.

Advertisment