Advertisment

ആൻഡ്രോയിഡ് ഫോണുകളിലെ ജി-മെയിലിൽ പുതിയ ഫിൽട്ടർ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി ഗൂഗിൾ

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

വാഷിംഗ്ടൺ: ആൻഡ്രോയിഡ് ഫോണുകളിലെ ജി-മെയിലിൽ പുതിയ ഫീച്ചറുകൾ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ഗൂഗിൾ. പുതിയ സെർച്ച് ഫിൽട്ടറുകളാണ് ആൻഡ്രോയിഡിൽ ഗൂഗിൾ ഉൾപ്പെടുത്താനൊരുങ്ങുന്നത്.

ഈ ഫിൽട്ടർ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് പ്രധാനപ്പെട്ട ഇ-മെയിലുകൾ കണ്ടെത്താനാകും. ഫ്രം, സെന്റ് ടു, തീയതി, അറ്റാച്ച്‌മെന്റ് തുടങ്ങിയ ഫിൽട്ടർ ഓപ്ഷനുകൾ ഉപയോഗിച്ചാണ് മെയിലുകൾ പ്രത്യേകം കണ്ടെത്താനാവുക.

ജി-മെയിലിന്റെ സെർച്ച് ബാറിന് സമീപമാണ് പുതിയ ഫിൽട്ടർ സൗകര്യം ഉൾപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷത്തിൽ ജിമെയിലിന്റെ വെബ് പതിപ്പിൽ ഈ ഫീച്ചർ അവതരിപ്പിച്ചിരുന്നു. ഇത് വിജയമായതിനെ തുടർന്നാണ് ആൻഡ്രോയിഡ് ആപ്പിലേക്ക് കൂടി ഉൾപ്പെടുത്തുന്നത്.

ദിവസങ്ങൾക്ക് മുൻപ് ആൻഡ്രോയിഡുകളിലെ ഗൂഗിൾ ഫോട്ടോസ് ആപ്പിൽ ലോക്കഡ് ഫോൾഡർ സവിശേഷത ഉൾപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.ഉപയോക്താക്കൾക്ക് സെൻസിറ്റീവ് ഫോട്ടോകളും വീഡിയോകളും ഈ ഫോൾഡറിൽ സൂക്ഷിക്കാനാകും.ബയോമെട്രിക് സുരക്ഷ സംവിധാനങ്ങൾ ഉപയോഗിച്ച് സംരക്ഷിക്കുന്ന പ്രത്യേക ഫോൾഡറായിരിക്കും ഇത്.

tech news
Advertisment