സോഷ്യൽ മീഡിയ വഴിയുള്ള ഓൺലൈൻ തട്ടിപ്പുകൾ; പുതിയ ഫേസ്ബുക്ക് സ്കാം, ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും

author-image
ടെക് ഡസ്ക്
New Update

publive-image

സോഷ്യൽ മീഡിയ വഴിയുള്ള ഓൺലൈൻ തട്ടിപ്പുകൾ ഇന്ന് വ്യാപകമാണ്. തട്ടിപ്പിനും സ്ത്രീപീഡനത്തിനും കുട്ടികളെ ദുരുപയോഗം ചെയ്യുന്നതിനും അടക്കം വ്യാജ പ്രൊഫൈലുകൾ ഉപയോഗിക്കുന്നതായാണ് കണ്ടെത്തൽ. വിദ്യാർത്ഥികളുടെ ഫേസ് ബുക്ക്, വാട്സ് ആപ്പ് അക്കൗണ്ടുകളും ചാറ്റുകളും പതിവായി രക്ഷിതാക്കൾ നിരീക്ഷിക്കണമെന്ന് നിയമപാലകർ ഓർമ്മിപ്പിക്കുന്നുമുണ്ട്.

Advertisment

ഇത്തരം തട്ടിപ്പിനിരയായാൽ വ്യക്തിഗത വിവരങ്ങൾ ചോരുന്നത് മുതൽ സാമ്പത്തിക നഷ്ടം വരെ സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. നിലവിൽ, ഓൺലൈൻ തട്ടിപ്പ് സംഘങ്ങളുടെ തട്ടകമായി മാറിയിരിക്കുകയാണ് ഫേസ്ബുക്ക് ചാറ്റുകൾ. സാമ്പത്തിക നഷ്ടം മുതൽ പീ‌ഡനങ്ങൾ വരെ നീളുന്ന കുരുക്കുകൾക്ക് പലപ്പോഴും കാരണമാകുന്നത് ഇത്തരം വ്യാജ പ്രൊഫൈലുകളാണ്.

പരിചയമില്ലാത്ത പ്രൊഫൈലുകളിൽ നിന്ന് വരുന്ന ഫ്രണ്ട് റിക്വസ്റ്റുകൾക്ക് മറുപടി നൽകുന്നതാണ് കെണിയിൽ വീഴ്ത്തുന്നത്. കബളിപ്പിക്കപ്പെട്ടത് തിരിച്ചറിയുമ്പോഴേക്കും മാനഹാനി ഭയന്ന് പലരും പരാതിപ്പെടാൻ മടിക്കുന്നതാണ് തട്ടിപ്പുകാർക്ക് തുണയാകുന്നത്. ഫേസ്ബുക്ക് എന്ന വ്യാജേനയുള്ള സന്ദേശങ്ങളാണ് ഉപയോക്താക്കളുടെ മെസഞ്ചറിൽ എത്തുന്നത്. ഇത്തരം വ്യാജ സന്ദേശങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്നാണ് ഫേസ്ബുക്ക് നിർദ്ദേശിച്ചിട്ടുള്ളത്.

സാധാരണയായി ഫേസ്ബുക്ക് കമ്മ്യൂണിറ്റി ഗൈഡ് ലൈൻ ലംഘിക്കുന്നതുമായി ബന്ധപ്പെട്ട സന്ദേശങ്ങളാണ് മെസഞ്ചറിൽ എത്തുക. സന്ദേശത്തോടൊപ്പം ലഭിച്ചിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ, ഉപയോക്താക്കൾ മറ്റൊരു പേജിലേക്ക് പോകും. ഈ ലിങ്ക് തന്നെ നിരവധി തവണ ക്ലിക്ക് ചെയ്യുമ്പോൾ അവയുടെ യുആർഎൽ (URL) മാറിയിരിക്കും.

എന്നാൽ, യുആർഎൽ മാറുന്ന വിവരം ഉപയോക്താക്കൾ അറിയണമെന്നില്ല. ഇങ്ങനെ നിരവധി തവണ ക്ലിക്ക് ചെയ്താൽ അവസാനം ചാറ്റ്ബോക്സ് എന്ന സൈറ്റിൽ എത്തിപ്പെടും. ഈ സൈറ്റിൽ നിന്ന് നിമിഷങ്ങൾക്കകം തട്ടിപ്പുകാർക്ക് ഉപയോക്താക്കളുടെ ബാങ്ക് വിവരങ്ങൾ അടക്കമുള്ള കാര്യങ്ങൾ ചോർത്താൻ കഴിയും.

Advertisment