ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്ക് സന്തോഷ വാർത്ത; ട്വിറ്റര്‍ ബ്ലൂ ഉപയോഗിക്കുന്നവര്‍ക്ക് ഇനി നാവിഗേഷന്‍ ബാര്‍ കസ്റ്റമൈസ് ചെയ്യാം

author-image
ടെക് ഡസ്ക്
New Update

publive-image

ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് ട്വിറ്റർ ബ്ലൂ. മുന്‍നിര സോഷ്യല്‍ മീഡിയാ സേവനമായ ട്വിറ്ററിന്റെ സബ്‌സ്‌ക്രിപ്ഷന്‍ സേവനമായ ട്വിറ്റര്‍ ബ്ലൂ വിന്റെ ഭാഗമാവുന്ന ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്കും ആപ്പിലെ നാവിഗേഷന്‍ ബാര്‍ താല്‍പര്യമനുസരിച്ച് കസ്റ്റമൈസ് ചെയ്യാം.

Advertisment

നേരത്തെ ഈ ഫീച്ചര്‍ ആപ്പിളിന്റെ ഐഒഎസ് ഉപകരണങ്ങളില്‍ മാത്രമേ ലഭിച്ചിരുന്നുള്ളൂ. ഇതുവഴി ഉപഭോക്താക്കള്‍ക്ക് 'സ്‌പേസസ്' ഐക്കണ്‍ ഒഴിവാക്കാനും മറ്റ് ടാബുകള്‍ ആവശ്യാനുസരണം ക്രമീകരിക്കാനും സാധിക്കും.' ആന്‍ഡ്രോയിഡ്, ഇത് നിനക്ക് വേണ്ടിയാണ്, കസ്റ്റം നാവിഗേഷന്‍ ഇപ്പോള്‍ ലഭ്യമാണ്.' എന്നാണ് ഈ പുതിയ ഫീച്ചര്‍ പുറത്തിറക്കിക്കൊണ്ട് ട്വിറ്റര്‍ പോസ്റ്റ് ചെയ്തത്.

നിലവിൽ, യുഎസ്, കാനഡ, ഓസ്ട്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിലെ ഉപയോക്താക്കൾക്ക് മാത്രമാണ് ഈ സേവനം ലഭിക്കുന്നത്. സ്ക്രീനിലെ ടാബുകളുടെ എണ്ണം കുറക്കാനും മുഴുവൻ ടാബുകൾ പ്രദർശിപ്പിക്കാനുള്ള അവസരമാണ് നൽകുന്നത്.

കൂടാതെ, അധിക സേവനങ്ങളായ ബുക്ക് മാർക്ക് ഫോൾഡർ, അൺഡു ട്വീറ്റ്, റീഡർ മോഡ് എന്നിവയും ലഭ്യമാണ്. ട്വിറ്ററിന്റെ മെയിൻ മെനുവിൽ നിന്ന് ‘ട്വിറ്റർ ബ്ലൂ’ ഓപ്ഷൻ തിരഞ്ഞെടുത്തതിനുശേഷം സബ്സ്ക്രൈബ് ബട്ടൺ ക്ലിക്ക് ചെയ്ത് പണമിടപാട് നടത്തിയാൽ ട്വിറ്റർ ബ്ലൂ വിന്റെ ഭാഗമാകാൻ സാധിക്കും.

Advertisment