പുതിയ സ്മാർട്ട് റീചാർജുകളും റേറ്റ് കട്ടറുകളുമായി എയർടെൽ

author-image
ടെക് ഡസ്ക്
New Update

publive-image

രാജ്യത്തെ രണ്ടാമത്തെ വലിയ സ്വകാര്യ ടെലിക്കോം കമ്പനിയാണ് എയർടെൽ. റിലയൻസ് ജിയോ ഡോമിനേറ്റ് ചെയ്യുന്ന ടെലിക്കോം മാർക്കറ്റിൽ ശക്തമായ സാന്നിധ്യമറിയിക്കാൻ എയർടെലിന് എന്നും കഴിഞ്ഞിട്ടുണ്ട്. ജിയോ ഉയർത്തുന്ന വെല്ലുവിളികളെ മറികടന്നും തങ്ങളുടെ യൂസർ ബേസ് നിലനിർത്താൻ എയർടെലിന് സാധിക്കുന്നത് സേവനങ്ങളിലെ ക്വാളിറ്റി കാരണമാണ്.

Advertisment

ഇപ്പോഴിതാ എയർടെൽ തങ്ങളുടെ യൂസേഴ്സിനായി നാല് പുതിയ പ്ലാനുകൾ കൂടി അവതരിപ്പിച്ചിരിക്കുകയാണ്. ഇതിൽ രണ്ട് എണ്ണം റേറ്റ് കട്ടർ പ്ലാനുകളാണ്. മറ്റ് രണ്ടെണ്ണം സ്മാർട്ട് റീചാർജുകളുടെ ഗണത്തിലും ഉൾപ്പെടുന്നവയാണ്. ഈ നാല് റീചാർജ് പ്ലാനുകളിൽ രണ്ട് എണ്ണം 30 ദിവസത്തെ വാലിഡിറ്റി നൽകുമ്പോൾ മറ്റ് രണ്ട് പ്ലാനുകൾ രണ്ട് കലണ്ടർ മാസങ്ങളുടെ വാലിഡിറ്റിയും നൽകുന്നു.

എയർടെൽ പ്രഖ്യാപിച്ച പുതിയ പ്ലാനുകൾ എല്ലാം 140 രൂപയിൽ താഴെ വിലയിലാണ് വരുന്നത്. കൂട്ടത്തിൽ ഏറ്റവും വില കുറഞ്ഞ പ്ലാൻ 109 രൂപ നിരക്കിൽ വരുന്നു. ഏറ്റവും വില കൂടിയ പ്ലാനിന് 131 രൂപയും നൽകണം. വലിയ പ്ലാനുകൾ സെലക്റ്റ് ചെയ്യാതെ മൊബൈൽ നമ്പരുകൾ സജീവമായി നിർത്താൻ ആഗ്രഹിക്കുന്ന യൂസേഴ്സിന് ഈ പ്ലാനുകൾ സെലക്റ്റ് ചെയ്യാവുന്നതാണ്.

109 രൂപയും 111 രൂപയും വില വരുന്ന പ്ലാനുകൾക്ക് ഒപ്പം നിലവിലെ 99 രൂപ വിലയുള്ള പ്ലാനിനെക്കാൾ കൂടുതൽ വാലിഡിറ്റിയും ഡാറ്റയും കിട്ടും. എയർടെൽ പുതിയതായി അവതരിപ്പിച്ച റേറ്റ് കട്ടർ പ്ലാനുകളുടെയും സ്മാർട്ട് റീചാർജുകളുടെയും നേട്ടങ്ങളും മറ്റ് വിശദാംശങ്ങളും അറിയാൻ തുടർന്ന് വായിക്കുക.

Advertisment