ഐഫോൺ വാങ്ങാൻ കൊതിക്കുന്നവർക്ക്; ഗംഭീര ഓഫറുമായി ഫ്ലിപ്കാർട്ട് ഇലക്ട്രോണിക്സ് സെയിൽ

author-image
ടെക് ഡസ്ക്
New Update

publive-image

പുതിയ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വൻ ഓഫറുമായി ഫ്ലിപ്കാർട്ട് ഇലക്ട്രോണിക്സ് സെയിൽ. ജൂലൈ 10 വരെയാണ് വിലക്കുറവില്‍ ഐഫോണ്‍ വാങ്ങാന്‍ അവസരം. ഐഫോൺ 11, ഐഫോൺ 12 എന്നീ ഫോണുകള്‍ വന്‍ ഓഫറില്‍ ലഭിക്കും.

Advertisment

ഐഫോൺ 13 വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ ആമസോൺ, ഇമാജിൻ, ക്രോമ തുടങ്ങിയ ഒന്നിലധികം പ്ലാറ്റ്‌ഫോമുകൾ വൻ ഇളവ് നൽകുന്നുണ്ട്. സിറ്റി ബാങ്കുമായി സഹകരിച്ച് ഫ്ലിപ്കാർട്ട് സെയിലിൽ 10 ശതമാനം ഇൻസ്റ്റന്റ് കിഴിവ് നൽകുന്നുണ്ട്. ഇത‌ുവഴി 2,000 രൂപ വരെ ഇളവ് ലഭിക്കാം. ഇതോടൊപ്പം മറ്റു നിരവധി ഓഫറുകളും ലഭ്യമാണ്.

ഫ്ലിപ്കാർട്ട് ഏകദേശം 10,000 രൂപയുടെ എക്‌സ്‌ചേഞ്ച് ഓഫറും വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് ഐഫോൺ 11 വില 30,000 രൂപയായി കുറയ്ക്കും. ഐഫോൺ എക്സ്ആറിന് 10,000 രൂപ വരെ എക്‌സ്‌ചേഞ്ച് മൂല്യം ലഭിക്കുമെന്നാണ് ഫ്ലിപ്കാർട്ട് അവകാശപ്പെടുന്നത്. ഫ്ലിപ്കാർട്ടിൽ ഐഫോൺ 12 ഹാൻഡ്സെറ്റും കിഴിവോടെ ലഭ്യമാണ്. ഐഫോൺ മോഡൽ 64 ജിബി സ്റ്റോറേജ് വേരിയന്റ് 54,999 രൂപ പ്രാരംഭ വിലയിൽ ലഭ്യമാണ്.

128 ജിബി, 256 ജിബി സ്റ്റോറേജ് മോഡലുകൾ യഥാക്രമം 59,999 രൂപയ്ക്കും 69,999 രൂപയ്ക്കും വാങ്ങാം. കൂടാതെ, സിറ്റി ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉപഭോക്താക്കൾക്ക് 2000 രൂപ കിഴിവ് ലഭിക്കും. ഐഫോൺ മോഡലുകൾക്ക് പുറമേ, പോക്കോ, മോട്ടോ, വിവോ തുടങ്ങിയ മറ്റ് ബ്രാൻഡുകളിൽ നിന്നുള്ള ഉൽപന്നങ്ങൾക്കും ഫ്ലിപേ്കാർട്ട് കിഴിവ് വാഗ്ദാനം ചെയ്യുന്നു.

Advertisment