നിയമകുരുക്കില്‍ അകപ്പെട്ട് വിവോയ്ക്ക് പിന്നാലെ ഓപോ ഇന്ത്യയും; 4,389 കോടി രൂപയുടെ കസ്റ്റംസ് തീരുവ വെട്ടിച്ചെന്ന് ഡിആര്‍ഐ റിപ്പോര്‍ട്ട്

author-image
ടെക് ഡസ്ക്
New Update

publive-image

വിവോ ഇന്ത്യ പിന്നാലെ മറ്റൊരു ചൈനീസ് സ്മാര്‍ട്ഫോണ്‍ നിര്‍മാതാക്കളായ ഓപോയും നിയമക്കുരുക്കിലെന്ന് പുതിയ റിപ്പോർട്ട്. വ്യാജ ഇറക്കുമതി രേഖ കാണിച്ച് 4,389 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയതായി റവന്യൂ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയതായി (ഡിആര്‍ഐ) ധനമന്ത്രാലയം അറിയിച്ചു.

Advertisment

ഇതിനെ തുടർന്ന് ഓപ്പോ ഇന്ത്യയ്‌ക്ക് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) കാരണം വ്യക്തമാക്കാൻ നോട്ടീസ് നൽകി. ഇളവ് ആനുകൂല്യങ്ങൾ തെറ്റായി പ്രയോജനപ്പെടുത്തിയാണ് ഓപ്പോ കസ്റ്റംസ് തീരുവ ഒഴിവാക്കിയത്.

ഓപ്പോ ഇന്ത്യയുടെ ഓഫീസിലും നേജ്‌മെന്റ് ജീവനക്കാരുടെ വസതികളിലും ഡിആർഐ നടത്തിയ റെയ്‌ഡിൽ, ഫോൺ നിർമ്മാണത്തിന് ഉപോയോഗിക്കുന്ന കണക്കിൽപ്പെടാത്ത വസ്തുക്കൾ കണ്ടെത്തി. പ്രൊപ്രൈറ്ററി ടെക്നോളജി/ബ്രാന്‍ഡ്/ഐപിആര്‍ ലൈസന്‍സ് മുതലായവയുടെ ഉപയോഗത്തിന് പകരമായി ചൈന ആസ്ഥാനമായുള്ള വിവിധ ബഹുരാഷ്ട്ര കംപനികള്‍ക്ക് 'റോയല്‍റ്റി', 'ലൈസന്‍സ് ഫീ' എന്നിവ അടയ്ക്കുന്നതിനുള്ള വ്യവസ്ഥകള്‍ ഓപോ ഇന്‍ഡ്യ അയച്ചിട്ടുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

കസ്റ്റംസ് നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ച്, ഓപോ ഇന്‍ഡ്യ നല്‍കിയ 'റോയല്‍റ്റി', 'ലൈസന്‍സ് ഫീ' എന്നിവ അവര്‍ ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ ഇടപാട് വിലയില്‍ ചേര്‍ക്കുന്നില്ല. ഇതിലൂടെ ഓപോ ഇന്‍ഡ്യ 1,408 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. ഭാഗിക ഡിഫറന്‍ഷ്യല്‍ കസ്റ്റംസ് നികുതിയായി 450 കോടി രൂപ കംപനി സ്വമേധയാ നിക്ഷേപിച്ചു.

'അന്വേഷണം പൂര്‍ത്തിയായ ശേഷം, 4,389 കോടി രൂപ കസ്റ്റംസ് ഡ്യൂടി ആവശ്യപ്പെട്ട് കാരണം കാണിക്കല്‍ നോടീസ് നല്‍കിയിട്ടുണ്ട്. കസ്റ്റംസ് നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം ഓപോ ഇന്‍ഡ്യയ്ക്കും ജീവനക്കാര്‍ക്കും ഓപോ ചൈനയ്ക്കും എതിരെ ഉചിതമായ പിഴ ചുമത്താനും നോടീസ് നിര്‍ദേശിക്കുന്നു. ' മന്ത്രാലയം പറഞ്ഞു. ജൂലൈ എട്ടിനാണ് കാരണം കാണിക്കല്‍ നോടീസ് നല്‍കിയത്.

ഓപ്പോ ഇന്ത്യയുടെ മുതിർന്ന മാനേജ്‌മെന്റ് ജീവനക്കാരെയും വിതരണക്കാരെയും ചോദ്യം ചെയ്തു, ഇറക്കുമതി സമയത്ത് കസ്റ്റംസ് അധികാരികൾക്ക് മുമ്പാകെ തെറ്റായ വിവരണം സമർപ്പിച്ചത് ചോദ്യം ചെയ്യലിൽ ഇവർ സമ്മതിച്ചതായി മന്ത്രാലയം ചൂണ്ടിക്കാട്ടി.

അന്വേഷണം പൂർത്തിയാക്കിയ ശേഷം ഓപ്പോ ഇന്ത്യയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. ഇന്ത്യയിലുടനീളം മൊബൈൽ ഫോണുകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും നിർമ്മാണം, മൊത്തവ്യാപാരം, വിതരണം എന്നിവയാണ് ഓപ്പോ ഇന്ത്യ ചെയ്യുന്നത്.

Advertisment