‘റെഡ് റെയിൽ’: ഉപയോക്താക്കൾക്ക് പുതിയ ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങി വാട്സ്ആപ്പ്

author-image
ടെക് ഡസ്ക്
New Update

publive-image

വാട്സാപ്പ് ഉപയോക്താക്കൾക്ക് സന്തോഷ വാർത്ത. വീണ്ടും പുതിയ ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ജനപ്രിയ മെസേജിംഗ് ആപ്ലിക്കേഷനായ വാട്സ്ആപ്പ്. ട്രെയിൻ യാത്രക്കാർക്ക് വേണ്ടി ട്രെയിനിന്റെ സ്ഥാനം അറിയാൻ സഹായിക്കുന്ന ‘റെഡ് റെയിൽ’ ഫീച്ചറിനാണ് പുതുതായി തുടക്കം കുറിക്കുന്നത്.

Advertisment

കുറഞ്ഞ ഇന്റർനെറ്റ് സൗകര്യത്തിലും ട്രെയിനുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ ‘റെഡ് റെയിൽ’ ഓപ്ഷനിലൂടെ അറിയാൻ സാധിക്കും. ‘പുതിയ ഫീച്ചറായ ‘റെഡ് റെയിലി’ന്റെ സൗകര്യം തികച്ചും സൗജന്യമാണ്. കൂടാതെ, ഈ സേവനം ലഭ്യമാകാൻ മറ്റൊന്നും പുതുതായി ഡൗൺലോഡ് ചെയ്യേണ്ടി വരില്ല’, റെഡ് റെയിൽ ചീഫ് ബിസിനസ് ഓഫീസർ പരീക്ഷിത് ചൗധരി അറിയിച്ചു.

രാജ്യത്തെ എല്ലാ ഇന്റർസിറ്റി പാസഞ്ചറുകളെ കുറിച്ചുള്ള വിവരങ്ങൾ വാട്സ്ആപ്പിലൂടെ ഉപയോക്താക്കൾക്ക് അറിയാൻ സാധിക്കും. ‘റെഡ് റെയിൽ’ ലോകത്തിലെ ഏറ്റവും വലിയ ഓൺലൈൻ ബസ് ബുക്കിംഗ് ആപ്പാണ്. കൂടാതെ, റെഡ് റെയിൽ ആപ്പ് ഇതിന് മുൻപും ആൻഡ്രോയിഡ് ഫോണുകളിൽ വിജയകരമായി പരീക്ഷിച്ചിട്ടുണ്ട്.

Advertisment