/sathyam/media/post_attachments/l66PRdAdvxx1eyTN43zR.jpeg)
ചൈനീസ് കമ്പനിയായ ഷഓമിയുടെ പുതിയ സ്മാർട് സ്പീക്കർ ഇന്ത്യയിലെത്തി. ഇന്ത്യയിലെ മികച്ച സ്മാർട്ട് സ്പീക്കർ ബ്രാൻഡുകളിൽ ഒന്നാണ് ഷവോമി. കുറഞ്ഞ വിലയ്ക്ക് കൂടുതൽ ഫീച്ചറുകളുമായാണ് ഷഓമി സ്മാര്‍ട് സ്പീക്കര്‍ വരുന്നത്. സ്മാർട് സ്പീക്കർ കൂടി അവതരിപ്പിച്ചതോടെ ഷഓമിയുടെ സ്മാർട് ഗൃഹോപകരണങ്ങളുടെ വിഭാഗം വിപുലീകരിച്ചു.
ഐആർ കൺട്രോൾ, സ്മാർട് ഹോം കൺട്രോൾ സെന്റർ, ബാലൻസ്‌ഡ് സൗണ്ട് ഫീൽഡ്, എൽഇഡി ക്ലോക്ക് ഡിസ്‌പ്ലേ എന്നിവയാണ് പ്രധാന ഫീച്ചറുകൾ. കുറഞ്ഞ വിലയ്ക്ക് കൂടുതൽ ഫീച്ചറുകളാണ് ഈ സ്മാർട്ട് സ്പീക്കറിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.
1.5 ഇഞ്ച് മോണോ സ്പീക്കറാണ് ഈ സ്മാർട്ട് സ്പീക്കറിൽ ഘടിപ്പിച്ചിട്ടുള്ളത്. ബിൽറ്റ്- ഇൻ സ്മാർട്ട് വോയിസ് അസിസ്റ്റൻറ് ഉൾക്കൊള്ളിച്ചിട്ടുണ്ട്. കൂടാതെ, ബ്ലൂടൂത്ത് വേർഷൻ 5.0 ആണ്. അഡാപ്റ്റീവ് ബ്രൈറ്റ്നസ് പിന്തുണയ്ക്കുന്ന എൽഇഡി ഡിസ്പ്ലേ നൽകിയിട്ടുണ്ട്.
ഈ സ്മാർട്ട് സ്പീക്കറിൽ ഇഷ്ടപ്പെട്ട പാട്ടുകൾ സെറ്റ് ചെയ്തുകൊണ്ട് അലാറമായി ഉപയോഗിക്കാൻ കഴിയും. ഐആർ നിയന്ത്രണത്തിലാണ് ഇത് പ്രവർത്തിക്കുന്നത്. മി.കോം, മി ഹോംസ്, ഫ്ലിപ്കാർട്ട്, റീട്ടെയിൽ സ്റ്റോറുകൾ വഴി 4,999 രൂപയ്ക്ക് ഈ സ്മാർട്ട് സ്പീക്കർ സ്വന്തമാക്കാൻ സാധിക്കും.
ഷഓമി സ്മാർട് സ്പീക്കർ ഒരു ഐആർ കൺട്രോളുമായാണ് വരുന്നത്. ഇത് ഗൃഹോപകരണങ്ങൾക്കുള്ള വോയ്‌സ് റിമോട്ട് കൺട്രോളാണ്. ഇത് പരമ്പരാഗത നോൺ-സ്മാർട് ഉപകരണങ്ങൾക്കും പുതിയ ജീവൻ നൽകുന്നു. സ്‌പീക്കർ ഗൂഗിൾ അസിസ്റ്റന്റുമായി സംയോജിപ്പിച്ചിട്ടുണ്ട്. ഇത് സ്‌മാർട് ഹോം അനുഭവം സൃഷ്‌ടിക്കുന്നതിന് ഉപഭോക്താക്കൾക്ക് ഉപകരണത്തെ ഷഓമി ഹോം ആപ്പിലേക്കും തുടർന്ന് ഗൂഗിൾ ഹോം ആപ്പിലേക്കും കണക്റ്റുചെയ്യാൻ അനുവദിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us