ഇനി പല്ല് വൃത്തിയാക്കാനും റോബോട്ട്; മൈക്രോബോട്ടുകളെ പരിചയപ്പെടുത്തി ഒരു കൂട്ടം ഗവേഷകർ

author-image
ടെക് ഡസ്ക്
New Update

publive-image

പല്ല് വൃത്തിയാക്കാൻ ബ്രഷിനോടും പേസ്റ്റിനോടും വിട പറയാം. പല്ല് വൃത്തിയായി സൂക്ഷിക്കാൻ മൈക്രോബോട്ടുകളെ അവതരിപ്പിച്ചിരിക്കുകയാണ് ഒരു കൂട്ടം ഗവേഷകർ. ചെറു റോബോട്ടുകളുടെ സഹായത്തോടെയാണ് ഇവ പല്ലുകൾ വൃത്തിയാക്കുക.

Advertisment

ടൂത്ത് ബ്രഷിന് സമാനമായ നാരുകളാണ് ഉപയോഗിക്കുന്നതെങ്കിലും കാന്തികശേഷി ഉപയോഗിച്ചാണ് ഇവയുടെ ചലനം നിയന്ത്രിക്കുക. പെൻസിൽവാനിയ സർവകലാശാലയിലെ ഗവേഷകരാണ് മൈക്രോബോട്ടുകളെ ലോകത്തിനു മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത്. അയൺ ഓക്സൈഡ് നാനോ പാർട്ടിക്കിൾസ് ഉപയോഗിച്ചാണ് ഇവയുടെ നിർമ്മാണം.

കൂടാതെ, ആന്റിമൈക്രോബൈൽസിന്റെ സഹായത്തോടെ അപകടകാരമായിട്ടുളള ബാക്ടീരിയകളെ നശിപ്പിക്കാനും കഴിയും. ഈ മൈക്രോബോട്ടുകൾ പ്രചാരത്തിലാകുന്നതോടെ, കിടപ്പ് രോഗികൾക്കും ശാരീരിക പരിമിതിയുള്ളവർക്കും ആശ്വാസമാകും. ചലനങ്ങൾ സ്വയം നിയന്ത്രിക്കാനുള്ള കഴിവാണ് മൈക്രോബോട്ടിന്റെ പ്രധാന പ്രത്യേകത.

Advertisment