/sathyam/media/post_attachments/rgow6yPicgqrhGXjpwqM.jpg)
ഇഷ്ട താരങ്ങളെ കണ്ടുമുട്ടിയാല്‍ അതിന്റെ ഓര്‍മ്മയ്ക്കായി ഓട്ടോഗ്രാഫ് വാങ്ങിക്കുകയായിരുന്നു ആദ്യ കാലഘട്ടങ്ങളിലെ പതിവ്. എന്നാല്‍ കാലം മാറിയപ്പോള്‍ അതിനും മാറ്റം സംഭവിച്ചു. സ്മാര്‍ട്ട് ഫോണിന്റെ വരവ് ഫോട്ടോകള്‍ക്കും പിന്നീട് സെല്‍ഫികള്‍ക്കും വഴിവച്ചു.
ഡല്‍ഹിയില്‍ സ്ഥിതി ചെയ്യുന്ന വിശ്വവിഖ്യാത മ്യൂസിയമാണ് മാഡം ടുസ്സോഡ്സ്. പ്രശസ്ത വ്യക്തിത്വങ്ങളുടെ ജീവൻതുടിക്കുന്നതു പോലുള്ള മെഴുകു പ്രതിമകളാണ് ഇവിടേയ്ക്ക് കാഴ്ച്ചക്കാരെ ആകര്‍ഷിക്കുന്നത്. നോയിഡയിലെ ഡി എല്‍ എഫ് മാളില്‍ 16000 അടി വിസ്തീര്‍ണത്തിലുളള കെട്ടിടത്തില്‍ 50 ഓളം മെഴുകു പ്രതിമകളാണ് ഒരുക്കിയിരിക്കുന്നത്.
ഇന്ന് ഇഷ്ടതാരത്തിനെ കണ്ടാല്‍ ഓടി ചെന്ന് ഒരു സെല്‍ഫിയെടുത്താല്‍ മതിയാകും ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍. ഇനി, ഇഷ്ട താരത്തിനെ കാണാന്‍ പറ്റിയില്ല പക്ഷെ കൂടെ നിന്നുളള ഫോട്ടോ വേണമെങ്കില്‍ വിട്ടോളൂ നോയിഡയിലെ മാഡം ടുസ്സോഡ്സ് മ്യൂസിയത്തിലേക്ക്.
നേതാക്കളായ എപിജെ അബ്ദുള്‍ കലാം, സുബാഷ് ചന്ദ്ര ബോസ്, ഭഗത് സിങ്, നരേന്ദ്ര മോദി എന്നിവര്‍ക്കൊപ്പം സച്ചിൻ ടെണ്ടൂല്‍ക്കര്‍, വിരാട് കോഹ്‌ലി, ആശ ഭോസ്‌ലെ, ശ്രേയ ഘോഷാല്‍ എന്നിവരുടെ പ്രതിമകളുമുണ്ട്.
ലോകത്താകമാനം 23 കേന്ദ്രങ്ങളിലാണ് മാഡം ടുസ്സോഡ്സ് മ്യൂസിയങ്ങൾ ഉളളത്. ഇന്ത്യയില്‍ 2017 ല്‍ ഡല്‍ഹിയിലെ റീഗല്‍ തീയറ്ററില്‍ ആരംഭിച്ച കേന്ദ്രം പിന്നീട് ഡി എല്‍ എഫ് മാളിലേയ്ക്ക് മാറ്റുകയായിരുന്നു.
#WATCH | Madame Tussauds marks re-entry in India, opens in Noida’s DLF Mall pic.twitter.com/c8uHeRx2RH
— Express Delhi-NCR (@ieDelhi) July 20, 2022
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us