വാട്സ്ആപ്പ് സ്റ്റാറ്റസുകൾക്കും റിയാക്ഷൻ ഫീച്ചർ, പുതിയ അപ്ഡേറ്റ് ഉടൻ എത്തുമെന്ന് റിപ്പോർട്ട്

author-image
ടെക് ഡസ്ക്
New Update

publive-image

ഒരു പുതിയ അപ്‌ഡേറ്റിനൊപ്പം വാട്ട്‌സ്ആപ്പ് കഴിഞ്ഞ ആഴ്ച ഒരു വിഭാഗം ഉപയോക്താക്കൾക്ക് ഇമോജി റിയാക്ഷൻസ് എന്ന ഫീച്ചർ നൽകാൻ തുടങ്ങി. വാട്സ്ആപ്പിലെ സ്റ്റാറ്റസുകൾക്ക് ഇമോജി റിയാക്ഷൻ നൽകാനുള്ള അപ്ഡേറ്റ് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ജനപ്രിയ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്.

Advertisment

റിപ്പോർട്ടുകൾ പ്രകാരം, ആൻഡ്രോയ്ഡ് ഫോണുകളിലാണ് ഈ സേവനം ഉടൻ ലഭ്യമാകുന്നത്. സ്നേഹം, ചിരി, ഇഷ്ടം, സങ്കടം തുടങ്ങി വ്യത്യസ്ഥ ഇമോജികൾ ഉള്ള റിയാക്ഷനാണ് നൽകാൻ കഴിയുക. ഗൂഗിൾ പ്ലേ ബീറ്റ പ്രോഗ്രാം വഴി ലഭ്യമാകുന്ന ആൻഡ്രോയിഡ് ബീറ്റ 2.22.16.10 അപ്‌ഡേറ്റുള്ള വാട്ട്‌സ്ആപ്പിലാണ് ഈ ഫീച്ചർ ഇപ്പോൾ ലഭ്യമായിട്ടുള്ളത്.

അതേസമയം, മൈക്രോസോഫ്റ്റ് സ്റ്റോറിൽ നിന്ന് വിൻഡോസ് 2.2227.2.0-നുള്ള ഏറ്റവും പുതിയ വാട്സ്ആപ്പ് ബീറ്റ ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്ന ഉപയോക്താക്കൾക്കും ഈ അപ്‌ഡേറ്റ് ലഭ്യമാകും. അധികം വൈകാതെ സ്റ്റാറ്റസ് റിയാക്ഷനുകൾ എല്ലാ ഉപയോക്താക്കളിലേക്കും എത്തിക്കാനാണ് വാട്സ്ആപ്പിന്റെ ശ്രമം. പ്രധാനമായും 8 ഇമോജികൾ ഉപയോഗിച്ചാണ് റിയാക്ഷൻ നൽകാൻ സാധിക്കുക.

Advertisment