/sathyam/media/post_attachments/hDkOYhPuLxIW1Vj7r2pz.jpg)
ഡിഫൈയുടെ ഏറ്റവും പുതിയ ഇയർ ബഡ്സുകൾ വിപണിയിൽ അവതരിപ്പിച്ചു. കിടിലം സവിശേഷതകൾ ഉൾക്കൊള്ളിച്ചിട്ടുള്ള ടിഡബ്ല്യുഎസ് ഇയർ ബഡ്സുകളാണ് പുറത്തിറക്കിയിരിക്കുന്നത്.
50 മണിക്കൂര്‍ ബാറ്ററി ദൈര്‍ഘ്യം ഉറപ്പുനല്‍കുന്ന ടിഡബ്ല്യൂഎസ് ബഡ്‌സ് അവതരിപ്പിച്ച് ഡിഫൈ. ഗ്രാവിറ്റി ഇസഡ് (Gravity Z) എന്ന പേരിലാണ് ഇമാജിന്‍ മാര്‍ക്കറ്റിംഗ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ബ്രാന്‍ഡ് പുതിയ ബഡുകള്‍ പുറത്തിറക്കിയിരിക്കുന്നത്.
ഏറ്റവും മികച്ചതും വ്യക്തതയുമുള്ള കോളിംഗ് അനുഭവത്തിനായി ഇഎന്‍സി ക്വാഡ് മൈക്കുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് ചുറ്റുപാടുമുള്ള ബഹളം ഇല്ലാതാക്കി ഏറ്റവും നല്ല കോളിംഗ് നിലവാരം ഉറപ്പാക്കാന്‍ സഹായിക്കുന്നു. 50 മണിക്കൂർ വരെ പ്രവർത്തിപ്പിക്കാൻ സാധിക്കുമെന്നാണ് കമ്പനിയുടെ വാഗ്ദാനം.
ഇഎൻസി ക്വാഡ് മൈക്കുകൾ നൽകിയതിനാൽ ചുറ്റുപാടുമുള്ള ശബ്ദങ്ങളെ പൂർണമായും ഇല്ലാതാക്കുകയും മികച്ച കോളിംഗ് അനുഭവം തന്നെ നൽകുകയും ചെയ്യും. 13 എംഎം ഡൈനാമിക് ഡ്രൈവറുകൾ ഉള്ളതിനാൽ ബാസ്- ബൂസ്റ്റഡ് ശബ്ദം തന്നെ നൽകും. നിലവിൽ, ഓൺലൈൻ മുഖാന്തരമാണ് ഈ ഇയർ ബഡ്സുകൾ വാങ്ങാൻ സാധിക്കുക. 999 രൂപയാണ് ഇതിന്റെ വില.
മികച്ച ഗെയിമിംഗ് അനുഭവത്തിനായി 50 മില്ലി സെക്കന്‍ഡ് ലോ ലേറ്റന്‍സി ടര്‍ബോ മോഡാണ് നല്‍കിയിരിക്കുന്നത്. ടര്‍ബോ മോഡ് ബ്ലൂടൂത്ത് ബന്ധിപ്പിക്കുമ്പോഴുള്ള കാലതാമസം ഗണ്യമായി കുറയ്ക്കുകയും, വേഗമേറിയ പ്രോ ഗെയിമിംഗ് അനുഭവത്തിനായി ഓഡിയോയും വീഡിയോയും സമന്വയിപ്പിക്കുകയും ചെയ്യുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us