/sathyam/media/post_attachments/sLvB5LFWDUiBq4NzSsK5.jpg)
വാർദ്ധക്യത്തിൽ ഉണ്ടാകുന്ന ഡിമെൻഷ്യ കണ്ടെത്താൻ പുതിയ സംവിധാനവുമായി എത്തിയിരിക്കുകയാണ് ആപ്പിൾ. പ്രായമായവരിൽ ഉണ്ടാകുന്ന ഡിമെൻഷ്യ കണ്ടെത്തി മുന്നറിയിപ്പ് നൽകാൻ കഴിയുമെന്നതാണ് ആപ്പിൾ വാച്ചുകളുടെ പ്രധാന പ്രത്യേകത.
ട്രാക്കിംഗ് സെൻസർ ഫീച്ചറുളള ആക്റ്റിഗ്രാഫ് ആക്ടിവിറ്റി മോണിറ്ററുകൾ ഉപയോഗിക്കുന്ന 600 ഓളം പ്രായമായവരിലാണ് സർവേ സംഘടിപ്പിച്ചത്. ആപ്പിൾ വാച്ചുകളിലും ഫിറ്റ്ബിറ്റുകളിലും ട്രാക്കിംഗ് സെൻസർ ഫീച്ചർ ഉപയോഗിക്കുന്നുണ്ട്.
വിദഗ്ധർ ‘സൺഡൗൺ’ എന്ന് വിശേഷിപ്പിക്കുന്ന പ്രതിഭാസമാണ് അൽഷിമേഴ്സ് ഡിമെൻഷയുടെ പ്രധാന ലക്ഷണം. ഉച്ചയോടെ ആരംഭിക്കുന്ന ആശയക്കുഴപ്പവും മാനസികാവസ്ഥയിവയിലെ മാറ്റങ്ങളാണ് ഇതിന് കാരണം. ഇത്തരം മാറ്റങ്ങളെ കാര്യക്ഷമമായി വീക്ഷിക്കാൻ ആപ്പിൾ വാച്ചിന് കഴിയുമെന്നാണ് വിലയിരുത്തൽ.
സാധാരണ വ്യക്തികളുമായി താരതമ്യം ചെയ്യുമ്പോൾ അൽഷിമേഴ്സ് രോഗമുള്ളവർക്ക് ചലനരീതിയിൽ വ്യതിയാനങ്ങൾ കണ്ടെത്തിയതോടെയാണ് ഡിമെൻഷ്യകളെ കുറിച്ചുള്ള മുന്നറിയിപ്പ് നൽകാൻ ആപ്പിൾ വാച്ച് ഉപയോഗിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us