/sathyam/media/post_attachments/8oXg7XXYvYduzHHOsmAm.jpeg)
നീസ് ബ്രാൻഡായ ഐക്യൂ ( iQOO) പുതിയ സ്മാർട്ട്‌ഫോൺ ഐക്യൂ നിയോ 6 ( IQOO Neo 6) ഇന്ത്യയിൽ അവതരിപ്പിച്ചു. ആകർഷകമായ വിലയിൽ മികച്ച ഫീച്ചറുകളുമായാണ് ഈ ഫോൺ എത്തിയത്. ഇതിന് 120Hz റീഫ്രഷ് റേറ്റുള്ള OLED സ്‌ക്രീൻ ആണുള്ളത്. 80W ഫാസ്റ്റ് ചാർജിംഗുമായാണ് ഈ ഫോൺ വരുന്നത്.
ആകർഷകമായ വിലയിലാണ് കമ്പനി ഈ ഫോൺ പുറത്തിറക്കിയിരിക്കുന്നത് എന്നതു തന്നെയാണ് പ്രത്യേകത. നിയോ 6 SE എന്ന പേരിൽ ചൈനീസ് വിപണിയിൽ ഹാൻഡ്‌സെറ്റ് അവതരിപ്പിച്ചു. ഇതിന്റെ വിലയും സവിശേഷതകളും നോക്കാം.
വിപണിയിൽ ജനപ്രീതിയുള്ള സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് IQOO. അടുത്തിടെ IQOO ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച സ്മാർട്ട്ഫോണുകളിൽ ഒന്നാണ് IQOO Neo 6 5G. ഈ സ്മാർട്ട്ഫോണുകളുടെ ഓറഞ്ച് വേരിയന്റാണ് കമ്പനി ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. മറ്റ് സവിശേഷതകൾ പരിചയപ്പെടാം.
6.62 ഇഞ്ച് ഇ4 അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 120 ഹെർട്സ് റിഫ്രഷ് റേറ്റും ഫുൾ എച്ച്ഡി പ്ലസ് റെസലൂഷനും കാഴ്ചവയ്ക്കുന്നുണ്ട്. സ്നാപ്ഡ്രാഗൺ 870 ൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്.
64 മെഗാപിക്സൽ Samsung GW1P സെൻസറുകൾ, 8 മെഗാപിക്സൽ അൾട്രാ വൈഡ് സെൻസറുകൾ, 2 മെഗാപിക്സൽ മാക്രോ ലെൻസുകൾ എന്നിവയാണ് പിന്നിൽ നൽകിയിട്ടുള്ളത്. 16 മെഗാപിക്സലാണ് സെൽഫി ക്യാമറ. 4,700 എംഎഎച്ച് ബാറ്ററി ലൈഫ് കാഴ്ചവയ്ക്കുന്നുണ്ട്. 29,999 രൂപയാണ് ഈ സ്മാർട്ട്ഫോണുകളുടെ വിപണി വില.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us