New Update
/sathyam/media/post_attachments/gPeklBHYEMqmEjlCB5GN.jpg)
വേൾഡ് വൈഡ് മൊബൈൽ ഡാറ്റ പ്രൈസിംഗിൽ അഞ്ചാം സ്ഥാനം കൈവരിച്ച് ഇന്ത്യ. വില താരതമ്യ വെബ്സൈറ്റായ Cable.co.uk ആണ് ലോകത്തെമ്പാടുമുള്ള മൊബൈൽ ഡാറ്റാ പ്രൈസിംഗ് ലിസ്റ്റ് 2022 തയ്യാറാക്കിയിട്ടുള്ളത്.
Advertisment
കണക്കുകൾ പ്രകാരം, പട്ടികയിൽ ആദ്യ സ്ഥാനത്തുളള രാജ്യം ഇസ്രായേലാണ്. ഒരു ജിബിക്ക് ഏറ്റവും കുറഞ്ഞ വിലയായ 0.4 ഡോളർ മാത്രമാണ് ഇസ്രായേൽ ഈടാക്കുന്നത്.
233 രാജ്യങ്ങളിലെ ഒരു ജിബി മൊബൈൽ ഡാറ്റയുടെ വില അടിസ്ഥാനപ്പെടുത്തിയാണ് റാങ്ക് പട്ടിക തയ്യാറാക്കിയിട്ടുള്ളത്. ഇസ്രായേൽ, സാൻ മറിനോ, ഫിജി, ഇന്ത്യ എന്നീ രാജ്യങ്ങളാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഇടം നേടിയത്.
സെന്റ് ഹെലീന, ഫോക്ക് ലാൻഡ് ദ്വീപുകൾ, സാവോ ടോം ആന്റ് പ്രിൻസിപെ, ടോകെലൗ, യെമൻ രാജ്യങ്ങളാണ് മൊബൈൽ ഡാറ്റ വാങ്ങാൻ ഏറ്റവും കൂടുതൽ ചിലവേറിയ രാജ്യങ്ങൾ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us