/sathyam/media/post_attachments/FZr8dNySslYyF9TqNucp.webp)
നത്തിങ് ഫോൺ 1 ന് എതിരെ പരാതികൾ വ്യാപകമാവുന്നതായി റിപ്പോർട്ട്. ജൂലൈ 12നാണ് ഇത് ലോകവ്യാപകമായി ലോഞ്ച് ചെയ്തത്. നത്തിങ് ഫോൺ 1-ന്റെ ബ്ലാക്ക് വേരിയന്റിലെ വയർ ടേപ്പിന്റെ അലൈൻമെന്റിൽ പ്രശ്‌നങ്ങൾ നേരിടുന്നതായി ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കൂടാതെ, ചില ഉപയോക്താക്കൾ ഫ്ലിപ്പ്കാർട്ട് തങ്ങളുടെ റീപ്ലേസ്‌മെന്റ് അഭ്യർത്ഥനകൾ രജിസ്റ്റർ ചെയ്യുന്നില്ലെന്നും പരാതിപ്പെട്ടിട്ടുണ്ട്. രൂപകൽപ്പനയിലും ഗുണനിലവാരത്തിലും പ്രശ്‌നങ്ങൾ നേരിടുന്നതായും പരാതികളുണ്ട്.
ടെക് ലോകത്ത് ഏറെ ചർച്ച ചെയ്ത സ്മാർട്ട്ഫോണാണ് നത്തിംഗ് ഫോൺ 1. ഏറെ നാളത്തെ കാത്തിരിപ്പുകൾക്കു ശേഷം ജൂലൈ 12 നാണ് ഈ സ്മാർട്ട്ഫോൺ വിപണിയിലേക്ക് എത്തിയത്.
എന്നാൽ, വിപണിയിലെത്തി അധിക നാൾ പിന്നിടുന്നതിന് മുൻപേയാണ് നത്തിംഗ് ഫോൺ 1 നെതിരെ ഇങ്ങനെ പരാതി പ്രവാഹം ഉയരുന്നത്. ബ്ലാക്ക് വേരിയന്റിലെ വയർ ടേപ്പിംഗ് അലൈൻമെന്റ് പ്രശ്നങ്ങൾ നേരിടുന്നതായി ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
തകരാറുകൾ ഉള്ള നത്തിംഗ് ഫോൺ 1 ന്റെ റീപ്ലേസ്മെന്റ് അഭ്യർത്ഥനകൾ ഫ്ലിപ്പ്കാർട്ട് സ്വീകരിക്കുന്നില്ലെന്ന് ഉപയോക്താക്കൾ പരാതിപ്പെട്ടിട്ടുണ്ട്. വയർ ടേപ്പിംഗിന് പുറമേ, എൽഇഡി ഫ്ലാഷ് സ്ഥാപിക്കൽ എന്നിവയിലും അലൈൻമെന്റ് പ്രശ്നങ്ങൾ നേരിടുന്നുണ്ട്.
6.55 ഇഞ്ച് ഒഎൽഇഡി ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 33W ഫാസ്റ്റ് ചാർജിംഗിൽ 4,500 എംഎഎച്ച് ബാറ്ററി ലൈഫ് കാഴ്ചവയ്ക്കുന്നുണ്ട്. ലണ്ടൻ ആസ്ഥാനമായുള്ള നത്തിംഗ് കമ്പനിയുടെ ആദ്യ സ്മാർട്ട്ഫോണാണിത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us