/sathyam/media/post_attachments/Ad7e51ugtYe5ksJqtZce.jpg)
പെബിൾ ഓറിയോൺ, സ്പെക്ട്ര സ്മാർട് വാച്ചുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു. മിതമായ വിലയ്ക്ക് ലഭിക്കുന്ന സ്മാർട് വാച്ചിൽ ബ്ലൂടൂത്ത് കോളിങ് സംവിധാനവും ഉണ്ട്. പെബിൾ ഓറിയോണിന് 1.81 ഇഞ്ച് ഫുൾ എച്ച്‌ഡി ഡിസ്‌പ്ലേയുണ്ട്. അതേസമയം സ്പെക്ട്രയ്ക്ക് 1.36 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ്.
രണ്ട് മോഡലുകൾക്കും എഐ– വോയ്‌സ് അസിസ്റ്റന്റ് പിന്തുണയും ഉണ്ട്.രക്തസമ്മർദ നിരീക്ഷണം, ഹൃദയമിടിപ്പ് നിരീക്ഷണം, സ്ത്രീകളുടെ ആരോഗ്യ ട്രാക്കിങ് എന്നിവയ്‌ക്കും പ്രത്യേകം ഫീച്ചറുകളുണ്ട്. പെബിൾ ഓറിയോണിനും സ്പെക്ട്രയ്ക്കും ജല പ്രതിരോധത്തിനായി ഐപി67 റേറ്റിങ് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
പെബിൾ ഓറിയോണിന്റെ പ്രാരംഭ വില 3,499 രൂപയാണ്. അതേസമയം, പെബിൾ സ്പെക്ട്രയ്ക്ക് 5,499 രൂപയും നൽകണം. വ്യത്യസ്തങ്ങളായ നിരവധി ഫീച്ചറുകൾ ഈ സ്മാർട്ട് വാച്ചിൽ ഉൾക്കൊള്ളിച്ചിരിക്കുന്നതിനാൽ പെബിൾ ഓറിയോൺ സ്മാർട്ട് വാച്ചുകൾക്ക് ആരാധകർ ഏറെയാണ്. പെബിൾ ഓറിയോണിൽ ബ്ലൂടൂത്ത് വി5.1 കണക്റ്റിവിറ്റി ഉൾപ്പെടുന്നു.
കൂടാതെ ഇൻബിൽറ്റ് മൈക്രോഫോണിന്റെയും സ്പീക്കറിന്റെയും സഹായത്തോടെ കോളുകൾ വിളിക്കാനും അറ്റൻഡ് ചെയ്യാനും ഉപയോക്താക്കളെ സഹായിക്കുന്നു. ഇതിൽ ഇൻബിൽറ്റ് ഗെയിമുകളുണ്ട്, കൂടാതെ എഐ വോയ്‌സ് സഹായവും ഉൾപ്പെടുന്നു.
390x390 പിക്സൽ റെസലൂഷനും 600 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസുമുള്ള 1.36 ഇഞ്ച് അമോലെഡ് കളർ ഡിസ്‌പ്ലേയാണ് പെബിൾ സ്പെക്ട്രയ്ക്കുള്ളത്. സ്മാർട് വാച്ചിന്റെ ബോഡിയിൽ സിങ്കിന്റെ കൂട്ടുണ്ട്. കൂടാതെ ഒരു ക്രൗൺ റൊട്ടേഷൻ ബട്ടണും ഇതിലുണ്ട്. ഇത് എഐ പിന്തുണയുള്ള വോയ്‌സ് അസിസ്റ്റന്റിനൊപ്പമാണ് വരുന്നത്. കൂടാതെ ബ്ലൂടൂത്ത് വി5.1 കോളിങ് വാഗ്ദാനം ചെയ്യുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us