/sathyam/media/post_attachments/W6peedxwQwoKKO5r6k2d.webp)
ഇന്ത്യയില്‍ നിരോധനം ഉണ്ടെങ്കിലും ആഗോളതലത്തില്‍ വന്‍ തരംഗമാണ് ടിക്ടോക്ക്. അനവധി കഴിവുകളെ കണ്ടെത്തിയ സെലബ്രൈറ്റിയാക്കിയ ആപ്പാണ് ടിക്ടോക്ക്. പല ഭൂഖണ്ഡങ്ങളിൽ നിന്നുമുള്ള ആളുകൾക്ക് അവരുടെ കഴിവുകൾ എളുപ്പത്തിൽ പങ്കിടാൻ കഴിയുന്ന ഒരു വൈറൽ ട്രെൻഡ് സെറ്റിംഗ് പ്ലാറ്റ്ഫോം എന്ന നിലയില്‍ ടിക്ടോക്ക് വന്‍ വളര്‍ച്ചയാണ് നേടുന്നത്.
ആഗോള തലത്തിലെ മേധാവിത്വവും വൈറൽ വീഡിയോ ട്രെൻഡ്‌സെറ്ററിനും ശേഷം, ഷോര്‍ട്ട് വീഡിയോ പ്ലാറ്റ്‌ഫോം എന്ന നിലയില്‍ നിന്നും ഇനിയൊരു ഒരു മ്യൂസിക് സ്ട്രീമിംഗ് ആപ്ലിക്കേഷൻ പുറത്തിറക്കാനൊരുങ്ങുകയാണ് ടിക്ടോക്ക്. ഇത്തരം ഒരു ആപ്പിനായി പേറ്റന്‍റ് ടിക്ടോക്ക് എടുത്തുവെന്നാണ് റിപ്പോര്‍ട്ട്. ടിക് ടോക്ക് ഇത്തരം ഒരു പ്ലാറ്റ്ഫോം ടെസ്റ്റിംഗ് ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്.
കുറഞ്ഞ വർഷങ്ങൾ കൊണ്ടാണ് ടിക്ടോക് വിപണിയിൽ ജനപ്രീതി നേടിയെടുത്തത്. പ്രധാനമായും വിനോദം, ഫാഷൻ, സ്പോർട്സ്, സമകാലിക ഇവന്റുകൾ എന്നീ മേഖലകളിലെ ഓഡിയോകൾക്കായിരിക്കും മുൻഗണന കൊടുക്കുക. കൂടാതെ, വീഡിയോ ഇന്ററാക്ടീവ് പ്രോഗ്രാമിംഗ് തൽസമയം സ്ട്രീം ചെയ്യാനുള്ള സംവിധാനവും ഉൾപ്പെടുത്തും.
മ്യൂസിക് സ്ട്രീമിംഗ് ഭീമന്മാരായ സ്പോട്ടിഫൈ, ആപ്പിൾ ഗൂഗിൾ എന്നിവയ്ക്കൊപ്പമാകും ടിക്ടോക് മ്യൂസിക് വിപണിയിൽ മത്സരിക്കുക. ബൈറ്റ്ഡാൻസ് ഇതിനോടകം റെസ്സോ എന്ന പേരിലുള്ള മ്യൂസിക് സ്ട്രീമിംഗ് ആപ്പ് പുറത്തിറക്കിയിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us