/sathyam/media/post_attachments/w0cxAJSl96la3QaOgBeL.jpg)
പണമിടപാടുകളും ഷോപ്പിങ്ങുമെല്ലാം ഭൂരിഭാഗം പേരും ഓൺലൈൻ വഴിയാണ് ചെയ്യുന്നത്. കൊവിഡ് പ്രതിസന്ധി കൂടുതൽ പേരെയും ഓൺലൈൻ ഇടപാടിലേക്ക് മാറ്റുകയും ചെയ്തു. സൗജന്യമായി തന്നെ ബാങ്ക് ഇടപാടുകൾ നടത്താം എന്നത് തന്നെയാണ് ഇതിന്റെ പ്രധാന ഗുണങ്ങളിൽ ഒന്ന്. അതിന് നമ്മൾ പ്രധാനമായും ഉപയോഗിക്കുന്ന ആപ്പുകളിൽ ഒന്നാണ് ഗൂഗിൾ പേ.
ഈ കാലഘട്ടത്തിൽ ഡിജിറ്റൽ പണമിടപാടുകൾ നടത്താൻ ഭൂരിഭാഗം പേരും ആശ്രയിക്കുന്ന ഒന്നാണ് ഗൂഗിൾപേ അഥവാ ജിപേ. ഓരോ കാലഘട്ടങ്ങളിലും വ്യത്യസ്ഥമായ ഫീച്ചറുകളാണ് ഉപഭോക്താക്കൾക്കായി ജിപേ ഒരുക്കുന്നത്. ഇത്തവണ പണം കൈമാറ്റം കൂടുതൽ എളുപ്പമാക്കാനുള്ള പുത്തൻ ഫീച്ചറാണ് ഗൂഗിൾ പേ അവതരിപ്പിക്കാൻ ഒരുങ്ങുന്നത്.
പിഒഎസ് മെഷീനിന്റെ തൊട്ടടുത്ത് ഫോൺ കാണിച്ചാൽ ഗൂഗിൾ പേയ്മെന്റ് വിന്റോ തെളിയുകയും യുപിഐ പിൻ നമ്പർ നൽകിയതിനു ശേഷം എളുപ്പത്തിൽ പണം കൈമാറാൻ സാധിക്കും.
നിലവിൽ, ജിപേ വഴി പണം അടയ്ക്കാൻ മൊബൈൽ നമ്പറോ ക്യൂആർ കോഡോ ആവശ്യമാണ്. എന്നാൽ, പുതിയ ഫീച്ചർ എത്തുന്നതോടെ ഇതിന്റെ ആവശ്യം ഒഴിവാക്കാൻ സാധിക്കും. നിയർ ഫീൽഡ് കമ്മ്യൂണിക്കേഷൻ സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് പുതിയ ഫീച്ചർ പ്രവർത്തിക്കുക.
സ്മാർട്ട്ഫോൺ സെറ്റിംഗ്സിലെ കണക്ഷൻ സെറ്റിംഗ്സിൽ ഉള്ള എൻഎഫ്സി എനേബിൾ ചെയ്തതിന് ശേഷം മാത്രമാണ് പുതിയ സൗകര്യം ഉപയോഗപ്പെടുത്താൻ സാധിക്കുകയുള്ളൂ. എൻഎഫ്സി എനേബിൾ ചെയ്താൽ, കോൺടാക്ട്സ് കാർഡുകൾ ഉപയോഗിക്കുന്നത് പോലെ പി.ഒ.എസ് മെഷീൻ മുഖാന്തരം പണം കൈമാറാം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us