ആപ്പിളിന്റെ ഏറ്റവും പുതിയ പതിപ്പ് ഐഫോൺ 14 ഇന്ത്യയിലും ചൈനയിലും നിർമ്മിക്കാൻ സാധ്യതയെന്ന് പുതിയ റിപ്പോർട്ട്

author-image
ടെക് ഡസ്ക്
Updated On
New Update

publive-image

ഇന്ത്യയിലും ചൈനയിലും ആപ്പിളിന്റെ ഏറ്റവും പുതിയ പതിപ്പായ ഐഫോൺ 14 നിർമ്മിക്കാൻ സാധ്യത. ഫോക്സോണിന്റെ ചെന്നൈയിൽ സ്ഥിതി ചെയ്യുന്ന പ്ലാന്റിലാണ് ഐഫോൺ നിർമ്മിക്കുന്നത്. തായ്‌വാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണ് ഫോക്സോൺ.

Advertisment

ഇരു രാജ്യങ്ങളിൽ നിന്നും ഒരേപോലെ കയറ്റുമതി ലക്ഷ്യമിടുന്നുണ്ടെങ്കിലും ചൈനയെ ആശ്രയിക്കുന്നത് പരമാവധി കുറയ്ക്കാനാണ് ആപ്പിൾ ലക്ഷ്യമിടുന്നത്. റിപ്പോർട്ടുകൾ പ്രകാരം, സെപ്തംബർ മാസം മുതൽ ഐഫോൺ 14 സീരീസ് അവതരിപ്പിക്കാനാണ് ആപ്പിളിന്റെ തീരുമാനം. ഐഫോണുകൾക്ക് ഇന്ത്യയിൽ ലഭിക്കുന്ന സ്വീകാര്യത ആപ്പിളിനെ ഇന്ത്യൻ വിപണിയിലേക്ക് കൂടുതൽ അടുപ്പിക്കാൻ കാരണമായിട്ടുണ്ട്.

നിലവിൽ, ഐഫോൺ 11, ഐഫോൺ 12, ഐഫോൺ 13 തുടങ്ങിയ മോഡലുകളാണ് ഇന്ത്യയിൽ നിർമ്മിക്കുന്നത്. അതേസമയം, ചെന്നൈയിലെ പ്ലാന്റിന്റെ ഉൽപ്പാദന ശേഷി വർദ്ധിപ്പിക്കാൻ ആപ്പിൾ പദ്ധതിയിടുന്നുണ്ട്.

Advertisment