/sathyam/media/post_attachments/wLumrnktTMXTAu4eA8IN.webp)
ഉപയോക്താക്കളുടെ സുരക്ഷ കണക്കിലെടുത്ത് പുതിയ നടപടികൾക്ക് ഒരുങ്ങുകയാണ് വാട്സ്ആപ്പ്. സാധാരണ സന്ദേശങ്ങൾക്ക് പുറമേ, തുറന്നു വായിച്ചാലുടൻ അപ്രത്യക്ഷമാകുന്ന ഫീച്ചർ വാട്സ്ആപ്പ് മുൻപ് അവതരിപ്പിച്ചിരുന്നു. എന്നാൽ, ഈ ഫീച്ചർ നിരവധി ദുരുപയോഗ സാധ്യതകൾ വർദ്ധിപ്പിച്ചിട്ടുണ്ടെന്നാണ് വാട്സ്ആപ്പിന്റെ കണ്ടെത്തൽ.
ഈ പ്രശ്നങ്ങൾക്ക് പരിഹാരമായാണ് ‘വ്യൂ വൺസ്’ സന്ദേശങ്ങൾക്ക് വാട്സ്ആപ്പ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. ‘വ്യൂ വൺസ്’ സന്ദേശങ്ങൾ പലരും സ്ക്രീൻഷോട്ട് എടുത്തുവയ്ക്കുകയും പിന്നീട് അവ ദുരുപയോഗം ചെയ്യുന്നതുമായാണ് ശ്രദ്ധയിൽപ്പെട്ടിട്ടുള്ളത്. ഇതിന് തടയിടാനാണ് വാട്സ്ആപ്പിന്റെ പുതിയ നീക്കം.
പുതിയ അപ്ഡേറ്റ് എത്തുന്നതോടെ, ‘വ്യൂ വൺസ്’ സന്ദേശങ്ങളും ചിത്രങ്ങളും സ്ക്രീൻഷോട്ട് എടുത്ത് സൂക്ഷിക്കാൻ സാധിക്കില്ല. പുതിയ അപ്ഡേറ്റിൽ ഗ്രൂപ്പുകളിലെ അംഗങ്ങൾ അറിയാതെ പുറത്തു പോകാനുള്ള അവസരവും വാട്സ്ആപ്പ് നൽകും. അതേസമയം, ഗ്രൂപ്പിന്റെ അഡ്മിന്മാർക്ക് അംഗങ്ങൾ ഗ്രൂപ്പിൽ നിന്നും പുറത്തുപോയെന്ന സന്ദേശം ലഭിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us