/sathyam/media/post_attachments/MAqW87jiNHWF31kN7VSv.jpg)
ഉൽപ്പന്നങ്ങൾക്ക് പൊതു ചാർജർ എന്ന ആശയവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയും. മൊബൈൽ ഫോൺ, ടാബ്‌ലറ്റ്, ലാപ്ടോപ്പ് തുടങ്ങിയ ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾക്കായിരിക്കും പൊതു ചാർജർ ഉൾപ്പെടുത്തുക.
എല്ലാ ഫോണുകൾ ഉപയോഗിക്കാവുന്ന ചാർജറിനായി നേരത്തെ തന്നെ യൂറോപ്യൻ യൂണിയൻ ആവശ്യപ്പെട്ടിരുന്നു. അതേസമയം, ഈ നീക്കത്തെ ഐഫോൺ നിർമാതാക്കളായ ആപ്പിൾ തള്ളിയിരുന്നു. എന്നാൽ, ഇയുവിന്റെ ഇപ്പോഴത്തെ നീക്കം ആപ്പിളിന് വൻ തിരിച്ചടിയാകുമെന്നാണ് കരുതുന്നത്.
ഓരോ ഉപകരണങ്ങൾക്കും ഓരോ ചാർജർ എന്ന സംവിധാനം ഇ- വേസ്റ്റിന്റെ തോത് കൂട്ടുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പുതിയ നടപടികൾ സ്വീകരിക്കുന്നത്. വിപണിയിലെ പല ബ്രാൻഡുകളുടെയും ചാർജറുകൾ തമ്മിൽ ഏകീകരണം ഇല്ലാത്തതിനാൽ ഉപഭോക്താക്കൾക്ക് പല ചാർജറുകൾ ഉപയോഗിക്കേണ്ട അവസ്ഥയാണ് ഉള്ളത്.
കൂടാതെ, ചാർജിംഗ് പോർട്ടിന്റെ വ്യത്യാസം കാരണം പുതിയ ചാർജർ വാങ്ങുന്നവരും നിരവധിയാണ്. എന്നാൽ, പുതിയ സംവിധാനം നിലവിൽ വരുന്നതോടെ ഈ പ്രതിസന്ധി മറികടക്കാൻ സാധിക്കും എന്നാണ് വിലയിരുത്തൽ.
എല്ലാ ഉപകരണത്തിനും ഒരേ ചാർജറുകൾ നിർമ്മിക്കുന്നതിന്റെ ഭാഗമായി ഈ മാസം 17 ന് കേന്ദ്ര ഉപഭോക്തൃ മന്ത്രാലയം വ്യവസായ പ്രതിനിധികളുടെ യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. ഈ യോഗത്തിൽ ചാർജറുമായി ബന്ധപ്പെട്ടുള്ള തീരുമാനങ്ങൾ അറിയിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us