വിഎൽസി മീഡിയ പ്ലേയറിന് ഇന്ത്യയില്‍ നിരോധനം ഏർപ്പെടുത്തിയതായി പുതിയ റിപ്പോർട്ട്

author-image
ടെക് ഡസ്ക്
Updated On
New Update

publive-image

ജനപ്രിയ വീഡിയോ പ്ലേയറായ വിഎല്‍സി മീഡിയ പ്ലേയറിന് ഇന്ത്യയില്‍ നിരോധനം. രാജ്യത്ത് നിരവധി ഉപയോക്താക്കള്‍ ഉപയോഗിക്കുന്ന ഒരു വീഡിയോ പ്ലെയറാണ് വിഎൽസി. ഏതാണ്ട് രണ്ടു മാസത്തോളമായി രാജ്യത്ത് വിഎൽസി മീഡിയ പ്ലേയർ നിരോധനം നേരിടുകയാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

Advertisment

എന്നാൽ ഇതുവരെ ഇതിനെക്കുറിച്ച് കമ്പനിയോ കേന്ദ്രസർക്കാരോ ഒരു ഔദ്യോഗിക പ്രഖ്യാപനവും നടത്തിയിട്ടില്ല. രാജ്യത്ത് നിരവധി ഉപയോക്താക്കള്‍ ഉപയോഗിക്കുന്ന വീഡിയോ പ്ലെയറാണ് വിഎൽസി. പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച് ഏകദേശം രണ്ട് മാസം മുൻപ് ഇന്ത്യയിൽ വിഎൽസി മീഡിയ പ്ലെയർ ബ്ലോക്ക് ചെയ്തിരുന്നു.

ചൈനയുടെ പിന്തുണയുള്ള ഹാക്കിംഗ് ഗ്രൂപ്പായ സിക്കാഡ സൈബർ ആക്രമണത്തിന് ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോമാണ് വിഎൽസി മീഡിയ പ്ലെയർ എന്നാണ് ആരോപണം. അതുകൊണ്ടാണ് പ്ലെയർ രാജ്യത്ത് നിരോധിച്ചതെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ദീർഘകാല സൈബർ ആക്രമണ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി സ്പാം ലോഡർ വിന്യസിക്കാൻ സിക്കാഡ വിഎൽസി മീഡിയ പ്ലെയർ ഉപയോഗിക്കുന്നുണ്ടെന്ന് ഏതാനും മാസങ്ങൾക്ക് മുമ്പ് സുരക്ഷാ വിദഗ്ധർ കണ്ടെത്തിയിരുന്നു.

ഇത് സോഫ്റ്റ് നിരോധനമാണെന്നാണ് കണക്കുകൂട്ടൽ. അതാകാം കൂടുതൽ വിശദാംശങ്ങൾ കമ്പനിയോ സർക്കാരോ പുറത്തുവിടാത്തത്. ട്വിറ്ററിലെ ചില ഉപയോക്താക്കൾ ഇപ്പോഴും പ്ലാറ്റ്‌ഫോമിന് നിയന്ത്രണങ്ങൾ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ട്വിറ്റർ ഉപയോക്താക്കളിൽ ഒരാളായ ഗഗൻദീപ് സപ്ര എന്ന ഉപയോക്താവ് വിഎൽസി വെബ്‌സൈറ്റിന്റെ നിലവിലെ സ്‌ക്രീൻഷോട്ട് ട്വീറ്റ് ചെയ്തു.

Advertisment