/sathyam/media/post_attachments/rAIeQBCEd1Uz0VlBPLZx.webp)
അവതാർ ഫോട്ടോകൾ പ്രൊഫൈൽ പിക്ചർ ആക്കാനുള്ള പുതിയ ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് വാട്സ്ആപ്പ്. വാബീറ്റ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, കസ്റ്റമൈസ് ചെയ്ത അവതാർ ഫോട്ടോകൾ പ്രൊഫൈൽ പിക്ചറായി സജ്ജീകരിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഫീച്ചറായിരിക്കും അവതരിപ്പിക്കുക.
കൂടാതെ, പശ്ചാത്തല നിറം ഉപയോക്താക്കളുടെ ഇഷ്ടത്തിന് അനുസരിച്ച് തിരഞ്ഞെടുക്കാനുള്ള ഓപ്ഷനും നൽകുന്നുണ്ട്. പുതിയ ഫീച്ചർ വികസിപ്പിക്കുന്നത് പ്രാരംഭ ഘട്ടത്തിലായതിനാൽ എല്ലാ ഉപയോക്താക്കളിലേക്കും എപ്പോൾ ലഭിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല. അതേസമയം, വീഡിയോ കോളുകൾ ആനിമേറ്റഡ് അവതാർ ഉപയോഗിച്ച് കൈകാര്യം ചെയ്യാൻ കഴിയുന്ന ഫീച്ചറും ഉടൻ വികസിപ്പിക്കാൻ സാധ്യതയുണ്ട്.
നിലവിൽ, ഉപയോക്താക്കൾക്കായി നിരവധി ഫീച്ചറുകൾ വാട്സ്ആപ്പ് അവതരിപ്പിച്ചിട്ടുണ്ട്. ഗ്രൂപ്പിൽ നിന്ന് പുറത്തു പോകുമ്പോൾ അഡ്മിൻമാർക്ക് മാത്രം സന്ദേശം ലഭിക്കുന്നതും ഓൺലൈനിൽ വരുമ്പോൾ ആരൊക്കെ കാണണമെന്ന് തീരുമാനിക്കാൻ കഴിയുന്നതുമായ ഫീച്ചർ അടുത്തിടെയാണ് അവതരിപ്പിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us