/sathyam/media/post_attachments/0pxAvDsD7QnJPkekUqa4.jpeg)
ഡ്രോൺ ഡെലിവറി സംവിധാനവുമായി ഫ്ലിപ്കാർട്ട് എത്തുന്നു. ഫ്ലിപ്കാർട്ട് ഇന്റർനെറ്റ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഉപസ്ഥാപനമായ ഫ്ലിപ്കാർട്ട് ഹെൽത്തുമായാണ് സ്കൈ എയർ ഒരുമിച്ചു പ്രവർത്തിക്കുന്നത്. ഇതോടെ ഫ്ലിപ്കാർട്ട് ഹെൽത്ത് ഉപഭോക്താക്കൾക്ക് അവർ ഓർഡർ ചെയ്ത ഉൽപ്പന്നങ്ങൾ ഡ്രോൺ വഴി ഡെലിവറി ചെയ്യും.
പശ്ചിമബംഗാളിൽ ആണ് പദ്ധതിയുടെ തുടക്കം. കൊൽക്കത്തയിലും സബർബൻ നഗരങ്ങളിലും ആയി മരുന്നുകൾ ഡ്രോൺ വഴി വേഗത്തിൽ എത്തിക്കാനാണ് ശ്രമം. 2022 സെപ്തംബർ 8 മുതലാണ് ഡ്രോൺ സർവീസിന്റെ പരീക്ഷണ ഘട്ടം ആരംഭിക്കുന്നത്.
ഫ്ലിപ്കാർട്ട് ഇന്റർനെറ്റ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഉപസ്ഥാപനമായ ഫ്ലിപ്കാർട്ട് ഹെൽത്തുമായാണ് ഡ്രോൺ ഡെലിവറിയുടെ ആദ്യ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. അതിനാൽ, ആദ്യ ഘട്ടത്തിൽ ഫ്ലിപ്കാർട്ട് ഹെൽത്ത് ഉപഭോക്താക്കൾക്ക് മാത്രമായിരിക്കും ഈ സേവനങ്ങൾ ലഭിക്കുക. 5 കിലോ തൂക്കം വരുന്ന ഉൽപ്പന്നങ്ങളുടെ ലോഡുമായി ഒരു ദിവസം 20 സർവീസുകളാണ് ഡ്രോൺ നടത്തുക.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us